Saturday, November 22, 2025
No menu items!

subscribe-youtube-channel

HomeNewsപത്തനംതിട്ട റവന്യൂ...

പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവത്തിന്റെ ലോഗോ പ്രകാശനം ചെയ്തു

പത്തനംതിട്ട: പത്തനംതിട്ട റവന്യൂ ജില്ലാ കേരള സ്കൂൾ കലോത്സവം നവംബർ 25 മുതൽ 28 വരെ സെന്റ് തോമസ് ഹയർ സെക്കണ്ടറി സ്കൂൾ കോഴഞ്ചേരി, ഗവൺമെന്റ് ഹൈസ്കൂൾ കോഴഞ്ചേരി, എം.ഡി. എൽ.പി.എസ്.കോഴഞ്ചേരി, ജി.യു.പി.എസ് കോഴഞ്ചേരി ഈസ്റ്റ്‌ എന്നീ  സ്കൂളുകളിലായി നടക്കും. കലോത്സവത്തിന്റെ ലോഗോ പ്രകാശനം  പത്തനംതിട്ട വിദ്യാഭ്യാസ ഉപഡയറക്ടർ ബി.ആർ.അനില നിർവ്വഹിച്ചു.

കോന്നി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ അഭിരാം സന്തോഷ് എന്ന വിദ്യാർത്ഥി തയ്യാറാക്കിയ ലോഗോയാണ് കലോത്സവത്തിന്റെ ലോഗോയായി തെരഞ്ഞെടുത്തത്. വിദ്യാകിരണം മിഷൻ ജില്ലാ കോർഡിനേറ്റർ  പ്രകാശ്.എ.കെ, ഹാഷിം.ടി.എച്ച്,റഹ്മത്തുള്ള ഖാൻ.പി.എ, മുഹമ്മദ് അക്ബർ, ബിജു.ജി.നായർ, സുജാ സാറ ജോൺ, ആശാ വി വർഗീസ്, അഡ്വ. ജയൻ, സനൽ കുമാർ. ജി,അനിത ദിവോദയം, മനോജ്. ബി ,രമേശ്, ജ്യോതിഷ് എന്നിവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്താ സ്മാരക പ്രഭാഷണം

തിരുവല്ല: മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷനായും എക്യുമെനിക്കൽ പ്രസ്ഥാനത്തിന്റെ ശക്തനായ വക്താവായും പ്രവർത്തിച്ച ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്തായുടെ സ്മരണാർത്ഥമുള്ള നാലാമത് സ്മാരക പ്രഭാഷണം നവംബർ 7ന് വൈകിട്ട് 4 ന്  കൊട്ടാരക്കര പനവേലി...

സംസ്ഥാന സ്‌കൂള്‍ കലോത്സവം : തൃശ്ശൂർ സ്വർണക്കപ്പ് സ്വന്തമാക്കി

തിരുവനന്തപുരം : 63 ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിൽ ആവേശം നിറഞ്ഞ ഫോട്ടോ ഫിനിഷ് പോരാട്ടത്തിൽ തൃശ്ശൂർ ജില്ല സ്വർണക്കപ്പ് സ്വന്തമാക്കി. ഒരൊറ്റ പോയന്റ് വ്യത്യാസത്തിലാണ് തൃശൂര്‍ പാലക്കാടിനെ മറികടന്നത്. തൃശൂരിന് 1008...
- Advertisment -

Most Popular

- Advertisement -