അടൂർ: സ്വകാര്യ ബസിടിച്ച് കാൽ നടയാത്രികൻ മരിച്ചു. പെരിങ്ങനാട് തെക്കുംമുറി ശാന്തിക്കുന്നിൻ പടിഞ്ഞാറ്റേതിൽ ബാബു(50)ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി ഒൻപതിന് ചേന്നംപള്ളി ജങ്ഷനു സമീപം അടൂർ – കായംകുളം റൂട്ടിൽ ഓടുന്ന സ്വകാര്യ ബസാണ് ബാബുവിനെ ഇടിച്ചത്.
പരിക്കേറ്റ ബാബുവിനെ അടൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായിരുന്നു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോകും വഴി സ്ഥിതി വഷളാകുകയും ചെങ്ങന്നൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു






