Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsKottayamകോട്ടയം നഗരസഭയിൽ...

കോട്ടയം നഗരസഭയിൽ കോടികളുടെ പെൻഷൻ തട്ടിപ്പ് : പ്രതി പിടിയിൽ

കോട്ടയം : കോട്ടയം നഗരസഭയിൽ കോടികളുടെ പെൻഷൻ തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ. പ്രതി അഖിൽ സി വര്‍ഗീസിനെ കൊല്ലത്ത് നിന്ന് വിജിലന്‍സ് സംഘം പിടികൂടിയത്.  പ്രതി ഒരു വർഷത്തോളമായി ഒളിവിലായിരുന്നു. വ്യാജ രേഖകൾ ഉണ്ടാക്കി പെൻഷൻ തട്ടിയെടുക്കുകയായിരുന്നുവെന്നാണ് കേസ്. ആദ്യം ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് വിജിലൻസിന് കൈമാറുകയായിരുന്നു.

തട്ടിപ്പ് നടത്തിയത് കണ്ടെത്തിയതിനെ തുടര്‍ന്ന് നഗരസഭയിലെ പെൻഷൻ വിഭാഗം മുൻ ക്ലാർക്ക് അഖിൽ സി വർഗീസിനെതിരെ നഗരസഭാ സെക്രട്ടറി പൊലീസിൽ പരാതി നൽകുകയായിരുന്നു.

ഇയാളുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ഫാമിലി പെൻഷൻ തുക മാറ്റിയായിരുന്നു തട്ടിപ്പ്. ഓരോ മാസവും 5 ലക്ഷം രൂപ വീതം മാറ്റിയാണ് തട്ടിപ്പ് നടത്തിയത്. 2020 മുതൽ 2023 വരെയാണ് തട്ടിപ്പ് നടന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പദയാത്ര

തിരുവല്ല :  ഡോ. ഗീവർഗീസ് മാർ ഒസ്താത്തിയോസ്  മെത്രാപ്പോലീത്തയുടെ 13-മത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് ഓർത്തഡോക്സ് ക്രൈസ്തവ യുവജന പ്രസ്ഥാനം നിരണം ഭദ്രാസന സമിതിയുടെ നേതൃത്വത്തിൽ മാവേലിക്കര പുതിയകാവ് കത്തീഡ്രലിൽ നിന്ന് സെൻ്റ് പോൾസ് മിഷൻ...

മനസിലെ വൃത്തികേടാണ് പുറത്തുവന്നത് : രൺവീറിന്റെ അശ്ലീല പരാമർശത്തിൽ സുപ്രീംകോടതി : അറസ്റ്റ് തടഞ്ഞു

ന്യൂഡൽഹി : സ്റ്റാൻഡപ്പ് കോമഡി ഷോയിൽ വിവാദ പരാമർശം നടത്തിയ രൺവീർ അലാബാദിയുടെ അറസ്റ്റ് താൽകാലികമായി തടഞ്ഞ് സുപ്രീംകോടതി. രൺവീറിനെ സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചു.എന്തുതരം പരാമർശമാണു നടത്തിയത് എന്നതിനെക്കുറിച്ചു ബോധ്യമുണ്ടോ എന്ന്...
- Advertisment -

Most Popular

- Advertisement -