Wednesday, October 29, 2025
No menu items!

subscribe-youtube-channel

HomeNewsമണിയോഡർ വഴിയുള്ള...

മണിയോഡർ വഴിയുള്ള പെൻഷൻ മുടക്കം: കെ.എസ്.എസ്.പി.എ ജില്ലാ കമ്മിറ്റി ധർണ നടത്തി

പത്തനംതിട്ട : സംസ്ഥാനത്തെ ഇരുപത്തിഅയ്യായിരത്തിൽപരം വരുന്ന വയോധികരായ സർവ്വീസ്സ് പെൻഷൻകാരുടെ മണിയോർഡർ വഴിയുള്ള പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കേരള സ്‌റ്റേറ്റ്  സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ കമ്മിറ്റി പത്തനംതിട്ട ഹെഡ് പോസ്‌റ്റ് ഓഫിസ് പടിക്കൽ ധർണ നടത്തി.സംസ്ഥാന സെക്രട്ടറി എസ്. മധുസൂദനൻ പിള്ള ഉദ്ഘാടനം ചെയ്തു.

പെൻഷൻ ലഭിക്കാതായിട്ട് രണ്ടാഴ്ച കഴിഞ്ഞു. ശാരീരികമായ അവശരായ പെൻഷൻകാർ ട്രഷറികളിലോ ബാങ്കിലോ പോയി പെൻഷൻ വാങ്ങുന്നത് അസൗകര്യമായതിനാലാണ് പോസ്റ്റോഫീസ് വഴി പെൻഷൻ തുക മണിയോഡറായി വാങ്ങിയിരുന്നത്. സംസ്ഥാന സർക്കാരിൻ്റെ  കെടുകാര്യസ്ഥതമൂലം പോസ്റ്റൽ വഴി പെൻഷൻ നൽകുന്നതിന് ചില സാങ്കേതികമായ തടസ്സങ്ങൾ ഉണ്ടായി എന്നു പറയുമ്പോഴും ഗവണ്മെൻ്റിൻ്റെ കൃത്യമായ ഇടപെടൽ നടത്തിയിരുന്നെങ്കിൽ ഈ തടസ്സം ഒഴിവാക്കാമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു

ജില്ലാ പ്രസിഡൻ്റ് എം.എ ജോൺ അദ്ധ്യക്ഷതവഹിച്ചു.  ജില്ലാ സെക്രട്ടറി വിൽസൺ തുണ്ടിയത്ത്, കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റ് റെന്നീസ് മുഹമ്മദ് , സംസ്ഥാന കൗൺസിലർമാരായ എസ്. സന്തോഷ് കുമാർ, ഹാഷിം കെ, റഹിം റാവുത്തർ,എം.പി മോഹനൻ , എ അസീസ് കുട്ടി, ഗീവർഗീസ്.പി, പി.എ.മീരാപിള്ള, കെ.ജി.റെജി, ജസിവർഗീസ്,രാജൻ പടിയറ, എം.എ.രാജൻ, ഏബ്രഹാം മാത്യു, എം.എം.ജോസഫ്, ഡോ.സാബുജി വർഗീസ്, എം.എ.മുഹമ്മദ് അലി, പി. ജോൺ, മുഹമ്മദ് സലിം,രാധാകൃഷ്ണ പിള്ള, ടി.എ.ദാമോദരൻ എന്നിവർ പ്രസംഗിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നരേന്ദ്ര മോദി പ്രധാനമന്ത്രിയായി ചുമതലയേറ്റു

ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്രമോദി ഡൽഹിയിലെ സൗത്ത് ബ്ലോക്കിലെ ഓഫീസിലെത്തി ചുമതലയേറ്റെടുത്തു. ഓഫീസിലെത്തിയ പ്രധാനമന്ത്രിയെ പ്രിൻസിപ്പൽ സെക്രട്ടറി പികെ. മിത്ര, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ ചേർന്ന് സ്വീകരിച്ചു. കർഷക ക്ഷേമ...

Kerala Lottery Results : 26-08-2024 Win Win W-784

1st Prize Rs.7,500,000/- (75 Lakhs) WA 770249 (THAMARASSERY) Consolation Prize Rs.8,000/- WB 770249 WC 770249 WD 770249 WE 770249 WF 770249 WG 770249 WH 770249 WJ 770249 WK...
- Advertisment -

Most Popular

- Advertisement -