തിരുവല്ല: പെരിങ്ങര ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ തിരുവുത്സവത്തിന് വിഷുദിനത്തിൽ കൊടിയേറി. തന്ത്രി അക്കീരമൺ കാളിദാസ് ഭട്ടതിരിപ്പാടിൻ്റെ മുഖ്യ കാർമ്മികത്വത്തിൽ തൃക്കൊടിയേറ്റ് നടന്നു. വൈകിട്ട് രമേശ് ഇളമൺ നമ്പൂതിരിയുടെ ആദ്ധ്യാത്മിക പ്രഭാഷണവും, കൃഷ്ണപ്രിയ & പാർട്ടിയുടെയും നൃത്തനൃത്യങ്ങളും നടന്നു.
ഉത്സവത്തിൻ്റെ ഭാഗമായി എല്ലാ ദിവസവും നവകവും പ്രത്യേക ഉച്ച പൂജയും, വനമാലി നാരായണീയ സമിതിയുടെ ആഭിമുഖ്യത്തിൽ നാരായണീയ പാരായണവും ഉണ്ടാകും.
8 -ാം ഉത്സവ ദിവസമായ 21 ന് പ്രത്യേക ഉത്സവബലി ദർശനം. ഏപ്രിൽ 22 ന് പള്ളിവേട്ടയ്ക്കു ശേഷം 23 ന് ആറാട്ടിനായി കുറിശ്ശിമന കടവിലേക്ക് എഴുന്നള്ളിപ്പും നടക്കും. തുടർന്നു നടക്കുന്ന ആറാട്ടു വരവിനും, ആറാട്ടു സദ്യയ്ക്കും ശേഷം ഉത്സവം സമാപിക്കും.
ഉത്സവചടങ്ങുകൾക്ക് കൃഷ്ണൻ നമ്പൂതിരി,ഡോ.രമേശ് ഇളമൺ നമ്പൂ തിരി, ചിറ്റേഴത്ത് ഗോപിനാഥൻ നായർ, ശ്രീനാഥ് നമ്പൂതിരി,വിഷ്ണുനമ്പൂതിരി തുടങ്ങിയവർ നേതൃത്വം നൽകും.