തിരുവല്ല: കോൺഗ്രസ് പെരിങ്ങര ടൗൺ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര ദിനാഘോഷം നടത്തി. മുതിർന്ന നേതാവ് രാജഗോപാൽ പെരിങ്ങര മുഖ്യ പ്രഭാഷണം നടത്തി. ആർ ഭാസി, ജവാഹർ ബാൽ മഞ്ചു ജില്ല പ്രസിഡന്റ് കുമാരി സായാ സ് പിള്ള എന്നിവർ സംസാരിച്ചു.
മനോജ് കളരിക്കൽ, മുരളിദാസ്, ജിജി പെരിങ്ങര, രാധാകൃഷ്ണൻ, മനു കേശവ്, ജോഷ് പെരിങ്ങര, ഗോപൻ പെരിങ്ങര, കൃഷ്ണൻ കുട്ടി, ശോഭ ചാത്രത്തിൽ, ലത ഭാസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി