Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeAgricultureതളിവളപ്രയോഗം ശാസ്ത്രീയമാക്കാം...

തളിവളപ്രയോഗം ശാസ്ത്രീയമാക്കാം : കർഷകർക്ക് നിർദേശങ്ങളുമായി  കീട നിരീക്ഷണ കേന്ദ്രം

ആലപ്പുഴ : തളിവളങ്ങള്‍ പ്രയോഗിക്കുമ്പോള്‍ മെച്ചപ്പെട്ട ഫലം ലഭിക്കുന്നതിനായി നിർദേശങ്ങളുമായി കീട നിരീക്ഷണ കേന്ദ്രം. ചൂടു കൂടി നില്‍ക്കുന്ന സമയത്ത് തളിവള പ്രയോഗം നടത്തരുതെന്നും  രാവിലെ ആറ്  മണി മുതല്‍  ഒമ്പത്  മണി വരെയും വൈകുന്നേരം 4.30 മുതല്‍ 6.30 വരെയുമുള്ള സമയമാണ് ഇപ്പോഴത്തെ കാലാവസ്ഥയില്‍ തളിവളപ്രയോഗത്തിന് അനുകൂലമെന്നും  കീട നിരീക്ഷണ കേന്ദ്രം  പ്രൊജക്ട് ഡയറക്ടര്‍ അറിയിച്ചു.

ചൂടു കൂടുമ്പോള്‍ ഇലകളിലെ സൂക്ഷ്മരന്ധ്രങ്ങള്‍ അടയുകയും ഇലകളിലൂടെയുള്ള മൂലക ആഗിരണം തടസ്സപ്പെടുകയും ചെയ്യും. 32 ഡിഗ്രി സെൽഷ്യസ് താഴ്ന്ന  താപനില, 70-80 ശതമാനം  വരെ ആപേക്ഷിക ആര്‍ദ്രത, കാറ്റിന്റെ വേഗത മണിക്കൂറില്‍ അഞ്ച്  കി.മീ. താഴെ എന്നീ കാലാവസ്ഥാഘടകങ്ങളാണ് തളിവള പ്രയോഗത്തിന് ഏറ്റവും അനുയോജ്യം.

തീരെ ഉണങ്ങിക്കിടക്കുന്ന കണ്ടങ്ങളില്‍ തളിവളപ്രയോഗം നടത്തരുത്. തളിവളങ്ങള്‍ പ്രയോഗിക്കുമ്പോള്‍ രണ്ട്  സെ.മീ. കനത്തില്‍ കണ്ടത്തില്‍ വെള്ളം നിര്‍ത്തണം. ഈ വെള്ളം 24 മണിക്കൂര്‍ സമയം നിലനിര്‍ത്തണം. ശുപാര്‍ശ ചെയ്ത അളവില്‍ നേര്‍പ്പിച്ചു മാത്രം തളിവളങ്ങള്‍ പ്രയോഗിക്കുക. ഡ്രോണ്‍ ഉപയോഗിച്ചു തളിവള പ്രയോഗം നടത്തുമ്പോള്‍ പ്രാഥമിക മൂലകങ്ങള്‍ പൊതു ശുപാര്‍ശയുടെ 70 ശതമാനവും  സൂക്ഷ്മ മൂലകങ്ങള്‍ പൊതു ശുപാര്‍ശയുടെ 50  ശതമാനവും ഗാഢതയില്‍ തളിക്കുകയാണ് അഭികാമ്യം.

വെള്ളത്തില്‍ പൂര്‍ണ്ണമായും ലയിക്കുന്ന സ്വഭാവമുള്ളവയും കുറഞ്ഞ തോതിലുള്ള ലവണ സൂചികയുള്ളവയുമായ വളക്കൂട്ടുകള്‍ മാത്രമേ പത്രപോഷണത്തിനായി തെരഞ്ഞെടുക്കാവൂ. അയോണിക സ്വഭാവമില്ലാത്ത ഏതെങ്കിലും സ്പ്രഡര്‍/ സര്‍ഫക്റ്റന്റ് 0.1 ശതമാനവും വീര്യത്തില്‍ തളിവള ലായനിയോട് ചേര്‍ത്ത് വേണം സ്‌പ്രേ ചെയ്യാന്‍. തളിക്കാനുപയോഗിക്കുന്ന വെള്ളത്തിന്റെ പി.എച്ച്  5.5 – 6.5 നും ഇടയിലായിരിക്കണം.

അധിക അമ്ലതയോ ലവണാംശമോ ഉള്ള വെള്ളം ഉപയോഗിക്കുവാന്‍ പാടില്ല. തളിവളങ്ങള്‍ക്കൊപ്പം കീട-കുമിള്‍ നാശിനികള്‍ ചേര്‍ത്തു തളിക്കുമ്പോള്‍, തളിക്കുന്നതിനുമുമ്പായി അവയുടെ പരസ്പര പൂരകത്വം ഉറപ്പാക്കണം.
പൂവിടുന്ന സമയത്ത് ഒരു തരത്തിലുള്ള സ്‌പ്രെയിംഗും നടത്താന്‍ പാടുള്ളതല്ലെന്നും അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉയർന്ന താപനില മുന്നറിയിപ്പ്

കോട്ടയം : ഇന്നും നാളെയും (21 & 22) കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2°C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉയർന്ന താപനിലയും...

പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള പീഡന പരാതി : കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

കൊച്ചി : മലപ്പുറം എസ്പി ആയിരുന്ന സുജിത്ദാസ് ഉൾപ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയുള്ള വീട്ടമ്മയുടെ പീഡന പരാതിയിൽ കേസെടുക്കാനുള്ള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിംഗിൾ ബെഞ്ച് നിർദ്ദേശ പ്രകാരം പൊന്നാനി മ‍ജിസ്ട്രേറ്റ് കോടതി പൊലീസുകാർക്കെതിരെ...
- Advertisment -

Most Popular

- Advertisement -