പന്തളം : വളർത്തു പൂച്ച മാന്തിയതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പതിനൊന്നുകാരി മരിച്ചു. പന്തളം കടക്കാട് സുമയ്യ മൻസിലിൽ അഷറഫിന്റെ മകൾ ഹന്ന ഫാത്തിമ (11) ആണ് മരിച്ചത്. ജൂലൈ രണ്ടിനായിരുന്നു പൂച്ചയുടെ നഖം കൊണ്ട് കുട്ടിയുടെ ശരീരത്തിൽ മുറിവേറ്റത്. തിങ്കളാഴ്ച രണ്ടാം ഡോസ് പ്രതിരോധ വാക്സിൻ എടുത്തതിന് പിന്നാലെ ആരോഗ്യ നില മോശമായതിനെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .പേവിഷബാധയാണോ മരണകാരണമെന്ന് ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.