ശബരിമല : പതിനെട്ടാം പടിയില്‍ തിരിഞ്ഞു നിന്നുള്ള പൊലീസുകാരുടെ ഫോട്ടോഷൂട്ടിൽ എ.ഡി.ജി.പി. റിപ്പോര്‍ട്ട് തേടി. ഡ്യൂട്ടി കഴിഞ്ഞു മടങ്ങിയ പോലീസ് ഉദ്യോഗസ്ഥർ തിങ്കളാഴ്ചയാണു വിവാദ ഫോട്ടോ എടുത്തത്. സാമൂഹിക മാധ്യമങ്ങളിൽ ഫോട്ടോ പ്രചരിക്കുകയും പതിനെട്ടാം പടിയിൽ പുറംതിരിഞ്ഞുനിന്ന് ഫോട്ടോ എടുത്തത് ആചാരലംഘനമാണെന്ന് വിമര്‍ശനം ഉയരുകയും ചെയ്തിരുന്നു. തുടർന്നാണ് എ.ഡി.ജി.പി സന്നിധാനം സ്‌പെഷ്യല്‍ ഓഫീസര്‍ കെ.ഇ. ബൈജുവിനോട് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തേടിയത്.
