Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsമലകയറി സന്നിധാനത്ത്...

മലകയറി സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാർക്കായി ഫിസിയോതെറാപ്പി യൂണിറ്റ് പ്രവർത്തിക്കുന്നു

ശബരിമല: കിലോമീറ്ററുകളോളം മലകയറി  സന്നിധാനത്ത് എത്തുന്ന അയ്യപ്പന്മാർക്കായി സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റ് സജീവമായി പ്രവർത്തിച്ചു വരുന്നു. സന്നിധാനം വലിയ നടപ്പന്തലിൽ എൻഡിആർഎഫ് കേന്ദ്രത്തിന് സമീപമാണ് ഫിസിയോതെറാപ്പി കേന്ദ്രം പ്രവർത്തിക്കുന്നത്.

ഭക്തർക്ക് ശരീരം ഉളുക്കോ പേശി വലിവോ മറ്റോ അനുഭവപ്പെട്ടാൽ ഇങ്ങോട്ട് വന്നാൽ മതി. ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിയോതെറാപ്പിസ്റ്റും (ഐഎപി) പത്തനംതിട്ട റിഹാബിലിറ്റേഷൻ പാലിയേറ്റീവ് കെയർ സെന്ററും (പിആർപിസി) സംയുക്തമായി നടത്തുന്ന സൗജന്യ ഫിസിയോതെറാപ്പി യൂണിറ്റാണ് തീർത്ഥാടകർക്ക് വേദനസംഹാരിയാകുന്നന്നത്.

കഴിഞ്ഞ അഞ്ചു വർഷമായി സന്നിധാനത്ത് ഫിസിയോതെറാപ്പി യൂണിറ്റ് പ്രവർത്തിച്ചു വരുന്നുണ്ട്. ദേശീയ ആരോഗ്യ ദൗത്യം, ഐഎപി, പിആർപിസി എന്നിവിടങ്ങളിലെ  ഫിസിയോതെറാപ്പിസ്റ്റുകളുമാണ് ഊഴം വെച്ച് യൂണിറ്റിൽ സേവനമനുഷ്ഠിക്കുന്നത്. നവംബർ 24 നാണ് സൗജന്യ ഫിസിയോതെറാപ്പി സേവനം
തുടങ്ങിയത്. ദിവസം ശരാശരി 100 ലധികം അയ്യപ്പന്മാർക്ക് സേവനം നൽകുന്നു.

നടുവേദന, കാൽമുട്ട് വേദന, പേശിവലിവ്, ഉളുക്ക് എന്നിവയ്ക്ക് പരിഹാരമായി സ്പോർട്സ് ഫിസിയോതെറാപ്പി, മാനുവൽ തെറാപ്പി, മറ്റു വ്യായാമങ്ങൾ എന്നിവ വഴി പെട്ടെന്ന് വേദന കുറയ്ക്കാൻ കഴിയുന്നുണ്ട്. മണ്ഡലം മഹോത്സവം അവസാനിക്കുന്നത് വരെ രാവിലെ 8 മുതൽ വൈകിട്ട് 5 വരെ സേവനം ലഭ്യമാകും. ആരോഗ്യവകുപ്പിന്റെയും ദേവസ്വം ബോർഡിന്റെയും അനുമതിയോടെയാണ് യൂണിറ്റ് പ്രവർത്തിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദ്യാർഥിയുടെ ഭീഷണി : വീഡിയോ പ്രചരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി

പാലക്കാട് : പാലക്കാട് ഗവ .ഹയർസെക്കൻഡറി സ്കൂളിൽ മൊബൈൽ ഫോൺ പിടിച്ചെടുത്തതിന് പ്രിൻസിപ്പലിനെ വിദ്യാർഥി ഭീഷണിപെടുത്തുന്ന വീഡിയോ പ്രചരിച്ചതിൽ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി .ഇതു സംബന്ധിച്ച് ഉടൻ റിപ്പോർട്ട് നല്കാൻ പൊതുവിദ്യാഭ്യാസ...

നിറപുത്തരി പൂജകൾ : ശരണ മന്ത്രങ്ങളാൽ ഭക്തി സാന്ദ്രമായി ശബരിമല

ശബരിമല :  ശരണ മന്ത്രങ്ങളാൽ ഭക്തി സാന്ദ്രമായി ശബരിമല. ഇന്നു പുലർച്ചെ 5.45നും 6.30നും മധ്യേ നിറപുത്തരി പൂജകൾ നടന്നു. ഇന്നലെ മുതൽ സന്നിധാനത്ത് മഴയെപ്പോലും അവഗണിച്ച് വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത് തന്ത്രി കണ്ഠര്...
- Advertisment -

Most Popular

- Advertisement -