Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsപ്ലസ് ടു,...

പ്ലസ് ടു, വിഎച്ച്എസ്‍ഇ പരീക്ഷാഫലം പ്രഖ്യാപിച്ചു:78.69% വിജയം

തിരുവനന്തപുരം : ഈ വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷാ ഫലവും പ്രഖ്യാപിച്ചു.2,94,888 പേർ ഉപരിപഠനത്തിന് യോഗ്യത നേടി.78.69 ശതമാനമാണ് രണ്ടാം വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ വിജയ ശതമാനം.കഴിഞ്ഞ വര്‍ഷം 82.95 ശതമാനമായിരുന്നു വിജയം.

39,242 പേർ എല്ലാ വിഷയത്തിലും എ പ്ലസ് നേടി.വിജയ ശതമാനം കൂടുതലുള്ള ജില്ല എറണാകുളവും(84.21%) കുറവുള്ള ജില്ല വയനാടുമാണ്(72.13%). സംസ്ഥാനത്ത് 63 സ്കൂളുകള്‍ 100 ശതമാനം വിജയം നേടി. ഇതില്‍ ഏഴെണ്ണം സര്‍ക്കാര്‍ സ്കൂളുകളാണ്.

4,41,120 വിദ്യാർഥികളാണ് പ്ലസ്ടു പരീക്ഷ എഴുതിയത്. വിഎച്ച്എസ്ഇ റഗുലർ വിഭാഗത്തിൽ 27,798, പ്രൈവറ്റ് വിഭാഗത്തിൽ 1,502 എന്നിവരുൾപ്പടെ ആകെ 29,300 പേർ പരീക്ഷ എഴുതി . സയൻസ്– 84.84%, ഹ്യുമാനിറ്റീസ്– 67.09%, കൊമേഴ്സ്– 76.11%. എന്നിങ്ങനെയാണ് ഗ്രൂപ്പ് തിരിച്ചുള്ള വിജയ ശതമാനം.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പ് : ട്രംപിന് 312 വോട്ടുകൾ

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഡോണൾഡ് ട്രംപിന് ലഭിച്ച മൊത്തം ഇലക്ട്രൽ വോട്ടുകളുടെ എണ്ണം 312 ആയി. അരിസോണയിലെ വോട്ടെണ്ണൽ കൂടി പൂർത്തിയായതോടെയാണ് 312 വോട്ടുകൾ ട്രംപ് സ്വന്തമാക്കിയത് .അരിസോണയിൽ നിന്നും...

മുഖത്ത് മുളകുപൊടി വിതറി 73കാരിയുടെ രണ്ടു പവൻ  സ്വർണ്ണമാല കവർന്നു

തിരുവല്ല : ഓതറയിൽ മുഖംമൂടി ധരിച്ച് എത്തിയ ആൾ  മുഖത്ത് മുളകുപൊടി വിതറിയശേഷം 73കാരിയുടെ രണ്ടു പവൻ തൂക്കം വരുന്ന സ്വർണ്ണമാല കവർന്നു. ഓതറ പഴയകാവ് മാമ്മൂട് മുരളി സദനത്തിൽ നരേന്ദ്രൻ നായരുടെ...
- Advertisment -

Most Popular

- Advertisement -