Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiഇന്ത്യയ്ക്ക് ചുമത്തിയ...

ഇന്ത്യയ്ക്ക് ചുമത്തിയ തീരുവ കുറച്ച യു എസ് പ്രസിഡന്റിന് നന്ദി അറിയിച്ച്  പ്രധാനമന്ത്രി

ന്യൂഡല്‍ഹി : ഇന്ത്യയ്ക്ക് ചുമത്തിയ തീരുവ 18 ശതമാനമാക്കി കുറച്ച യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദി. സമൂഹമാധ്യമ പോസ്റ്റിലാണ് മോദി ട്രംപിന് നന്ദി അറിയിച്ചത്. ഈ പ്രഖ്യാപനത്തിന് ഇന്ത്യയിലെ 1.4 ബില്യണ്‍ ജനങ്ങളുടെ പേരില്‍ പ്രസിഡന്റ് ട്രംപിന് വലിയ നന്ദിയെന്ന് മോദി കുറിച്ചു.

രണ്ട് വലിയ സമ്പദ് വ്യവസ്ഥകളും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യങ്ങളും ഒരുമിച്ച് പ്രവര്‍ത്തിക്കുമ്പോള്‍, അത് നമ്മുടെ ജനങ്ങള്‍ക്ക് ഗുണം ചെയ്യുകയും പരസ്പര പ്രയോജനകരമായ സഹകരണത്തിനുള്ള വലിയ അവസരങ്ങള്‍ തുറക്കുകയും ചെയ്യുന്നു. ആഗോള സമാധാനത്തിനും സ്ഥിരതയ്ക്കും സമൃദ്ധിക്കും ട്രംപിന്റെ നേതൃത്വം അത്യന്താപേക്ഷിതമാണ്.

സമാധാനത്തിനായുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളെ ഇന്ത്യ പൂര്‍ണ്ണമായി പിന്തുണയ്ക്കുന്നു. ഇന്ത്യ- യുഎസ് പങ്കാളിത്തത്തെ അഭൂതപൂര്‍വമായ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ട്രംപിനൊപ്പം അടുത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു”. മോദി സമൂഹമാധ്യമത്തില്‍ കുറിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കുറ്റൂർ  മാമ്മൂട്ടിൽപ്പടി – ഏറ്റുകടവ് റോഡിന്റെ  ശോചനീയാവസ്ഥ പരിഹരിക്കണം:  ജനകീയ സംരക്ഷണ സമിതി

തിരുവല്ല : കുറ്റൂർ  മാമ്മൂട്ടിൽപ്പടി - ഏറ്റുകടവ് റോഡിന്റെ  ശോചനീയാവസ്ഥ  പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട്  ജനകീയ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നാളെ ( 7 ) മാമ്മൂട്ടിൽ പടിയിൽ  പ്രതിഷേധയോഗം സംഘടിപ്പിക്കുന്നു. ജനകീയ സംരക്ഷണ സമിതി, ...

നടനും മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു

പാലക്കാട് : നടനും സംവിധായകൻ മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി അന്തരിച്ചു.പാലക്കാട് ഞാങ്ങാട്ടിരിയിലെ വസതിയിൽ വച്ച്‌ ഇന്നലെ രാത്രി 11.40 നായിരുന്നു മരണം. പുലിമുരുകൻ, പുനരധിവാസം, അനന്തഭദ്രം, ഒടിയൻ, കീർത്തിചക്ര തുടങ്ങി...
- Advertisment -

Most Popular

- Advertisement -