Thursday, November 21, 2024
No menu items!

subscribe-youtube-channel

HomeNew Delhiബ്രിക്സ് ഉച്ചകോടിയിൽ...

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി റഷ്യയിലേക്ക് 

ന്യൂഡൽഹി : പതിനാറാമത് ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിലെ കസാനയിലേക്ക് പുറപ്പെട്ടു.രണ്ടു ദിവസത്തെ സന്ദർശന വേളയിൽ ബ്രിക്‌സ് അംഗരാജ്യങ്ങളിൽ നിന്നുള്ള ക്ഷണിക്കപ്പെട്ട നേതാക്കളുമായി പ്രധാനമന്ത്രി ഉഭയകക്ഷി കൂടിക്കാഴ്ചകൾ നടത്തും.ഈ വർഷം ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി റഷ്യ സന്ദർശിക്കുന്നത്. ജൂലൈയിൽ മോസ്‌കോയിൽ നടന്ന 22-ാമത് ഇന്ത്യ-റഷ്യ  ഉച്ചകോടിയിൽ അദ്ദേഹം പങ്കെടുത്തിരുന്നു.

അതേസമയം,റഷ്യൻ സൈന്യത്തിൽ അനധികൃതമായി ചേർത്ത 85 ഇന്ത്യൻ പൗരന്മാരെ മോചിപ്പിച്ചുവെന്നും 20 ഇന്ത്യക്കാരെ കൂടി മോചിപ്പിക്കാനുള്ള ശ്രമങ്ങൾ തുടർന്ന് വരികയാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി അറിയിച്ചു. ജൂലൈയിൽ മോസ്‌കോയിൽ പുടിനുമായി നടത്തിയ ചർച്ചയിൽ റഷ്യൻ സൈന്യത്തിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കുന്ന കാര്യം പ്രധാനമന്ത്രി മോദി ശക്തമായി ഉന്നയിച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഞാൻ എവിടേക്കും ഒളിച്ചോടിയിട്ടില്ല : എന്തിനും ഏതിനും അമ്മയെ കുറ്റപ്പെടുത്തുന്നു : മോഹൻലാൽ

തിരുവനന്തപുരം : താൻ എവിടേക്കും ഒളിച്ചോടിയിട്ടില്ലെന്ന് നടൻ മോഹൻലാൽ. വ്യക്തിപരമായ കാരണങ്ങളാൽ തിരക്കിലായിരുന്നു.സിനിമ സമൂഹത്തിൻ്റെ ഭാഗമാണ്. അമ്മ ട്രേ‍ഡ് യൂണിയനല്ല. അത് അംഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി തുടങ്ങിയ സംഘടനയാണ്. എന്തിനും ഏതിനും അമ്മയെ...

വോട്ട് ചെയ്യാൻ ഭിന്ന ശേഷിക്കാർക്കും ശാരീരിക അവശത നേരിടുന്നവർക്കും ഇത്തവണയും ഡോളി തന്നെ ആശ്രയം

പത്തനംതിട്ട : നഗരസഭയിൽ  മുണ്ടു കോട്ടക്കൽ ശ്രീനാരായണ ശതവത്സര മെമ്മോറിയൽ എൽ പി സ്കൂളിലെ മൂന്ന് ബൂത്തുകളിൽ വോട്ട് ചെയ്യാൻ ഭിന്ന ശേഷിക്കാർക്കും ശാരീരിക അവശത നേരിടുന്നവർക്കും ഇത്തവണയും ഡോളി തന്നെ ആശ്രയം....
- Advertisment -

Most Popular

- Advertisement -