ന്യൂഡൽഹി : നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ എപ്പോൾ വിളിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നും അന്വേഷണവുമായി സഹകരിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. കുടുംബ തർക്കവുമായി ബന്ധപ്പെട്ടാണ് പരാതി ഉയർന്നതെന്ന് കൂട്ടിക്കൽ ജയചന്ദ്രന്റെ അഭിഭാഷകൻ വാദിച്ചു.