Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsഅടൂരിലും തിരുവല്ലയിലും...

അടൂരിലും തിരുവല്ലയിലും നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി 4 പേർ പോലീസ് പിടിയിൽ

പത്തനംതിട്ട:  ഡാൻസാഫ് ടീമും പോലീസും ചേർന്ന്  നടത്തിയ നിരോധിത പുകയില ഉൽപ്പന്നങ്ങൾക്കെതിരായ പരിശോധനയിൽ  നാലുപേരെ അറസ്റ്റ് ചെയ്തു. അടൂർ, തിരുവല്ല പോലീസ് സ്റ്റേഷനുകളുടെ പരിധിയിൽ നിന്നായി ഇന്നലെ നാലുപേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും ഇരുന്നൂറോളം പാക്കറ്റ് ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു.

അടൂരിൽ   ഇന്നലെ വൈകിട്ട്  6 മണിയോടെ  സ്വകാര്യബാറിലേക്ക്  കയറുന്ന വഴിയിലെ മാടക്കടയിൽ നിന്നും ഗണേഷ് ഇനത്തിൽ പെട്ട നിരോധിത പുകയില ഉൽപ്പന്നങ്ങളാണ് പിടിച്ചെടുത്തത്. പന്നിവിഴ മേലേതിൽ അക്കര പുത്തൻ വീട്ടിൽ ശരത് കുമാർ (38) പിടിയിലായി. മറ്റൊരു കേസിൽ ഏനാത്ത് വാരുവിൽ പുരയിടം എസ് സുനിൽ (49)  അടൂർ സെൻട്രലിൽ നിന്നും അറസ്റ്റിലായി.

തിരുവല്ലയിലെ പരിശോധനകളിൽ രണ്ട് കേസുകളിലായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിലായത് .പശ്ചിമ ബംഗാൾ സ്വദേശികളായ അസംഗഡ് അജമത് ഗർ എസ്റ്റേറ്റ് സുഭാഷ് നഗറിൽ പങ്കജ് (27),അസംഗഡ് റസൂൽപുർ നരപുർ ലാൽഖത് ഉമേഷ്‌ ശങ്കർ (35) എന്നിവരെയാണ് ഗണേഷ് ഹാൻസ് എന്നീ ഇനങ്ങളിൽ പെട്ട നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി കസ്റ്റഡിയിലെടുത്തത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്നേഹത്തിൻ്റെ മാനവികത വളർത്തണം – ഡോ.ഗീവർഗീസ് മാർ ബർണബാസ്

തിരുവല്ല: സ്നേഹത്തിലൂടെ എല്ലാവരെയും ചേർത്തു നിർത്തുന്ന മാനവികത വളർത്തണമെന്നും പ്രലോഭനങ്ങളും പ്രതിസന്ധികളും ജീവിതത്തെ പരാജയപ്പെടുത്തുകയല്ല മറിച്ച് സാധ്യതകളായി തിരിച്ചറിഞ്ഞ് ജീവിത വിജയം കൈവരിക്കാൻ സാധിക്കുമെന്നും മലങ്കര ഓർത്തഡോക്സ് സഭ സുൽത്താൻ ബത്തേരി ഭദ്രാസന...

തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം

തിരുവനന്തപുരം : സംസ്ഥാനത്ത് വാണിജ്യ പാചകവാതക ക്ഷാമം രൂക്ഷമായതോടെ തിരുവനന്തപുരത്ത് ഹോട്ടലിൽ ഗ്യാസ് സിലിണ്ടർ മോഷണം പോയി .ചാലയിലെ വി.എസ്.ഹോട്ടലില്‍ നിന്നാണ് ഇന്നു പുലര്‍ച്ചെ ഗ്യാസ് സിലിണ്ടര്‍ മോഷ്ടിച്ചത്.ഒരാൾ ഹോട്ടലിലിന്റെ ഫ്യൂസ് ഊരി...
- Advertisment -

Most Popular

- Advertisement -