Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsസ്പാ ബലാത്സംഗ...

സ്പാ ബലാത്സംഗ കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ

പത്തനംതിട്ട : തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ചുമത്ര സ്വദേശി വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്ന് ഇന്ന് പുലർച്ചെയാണ് പ്രത്യേക പൊലീസ് സംഘം പ്രതിയെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ കേസിൽ നാല് പേർ കേസിൽ അറസ്റ്റിലായി.

കേസിൽ ഇനി രണ്ട് പേർ കൂടി പിടിയിലാകാനുണ്ട്. ഇവർ സംസ്ഥാനം വിട്ടെന്നാണ് അറിവ്. സംഭവത്തിൽ മുഖ്യപ്രതിയായ സുബിൻ, ബെര്‍ലിൻ ദാസ്, വരുണ്‍ കുമാര്‍ എന്നിവര്‍ മുൻപ് തന്നെ പൊലീസ് പിടിയിലായിരുന്നു. ഒളിവിൽ കഴിഞ്ഞിരുന്ന നിരണം സ്വദേശി വരുണ്‍ കുമാറിനെ കഴിഞ്ഞ ദിവസം ആലുവയിൽ നിന്ന് പ്രത്യേക പൊലീസ് സംഘം പിടികൂടിയത്.

പീഡനക്കേസിന്റെ പിറകിൽ ഗൂഢാലോചന നടന്നിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.ഒളിവിലുള്ള മൂന്ന് പ്രതികൾക്കായി സംസ്ഥാനത്തിന് പുറത്തും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. കേസിലെ മുഖ്യപ്രതിയായ സുബിനുമായി ഇന്ന് പ്രത്യേക അന്വേഷണസംഘം തെളിവെടുപ്പ് നടത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കക്കാട് ജലവൈദ്യുത പദ്ധതിയുടെ  ജനറേറ്ററിന് അടിയന്തിര അറ്റകുറ്റപ്പണികൾ

പത്തനംതിട്ട: കക്കാട് ജലവൈദ്യുത പദ്ധതിയുടെ ഒരു ജനറേറ്ററിന്റെ അടിയന്തിര അറ്റകുറ്റപ്പണികൾ ആവശ്യമായി വന്നതിനാൽ  പവ്വർ ഹൗസിൽ നിന്നും ജനറേഷൻ ഭാഗീകമായതിനാൽ ശബരിഗിരി പവ്വർ ഹൗസിൽ നിന്നും പുറന്തള്ളുന്ന വെള്ളം മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ്...

അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ​ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അധ്യാപികയെയും ഹെൽപറെയും സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം : അങ്കണവാടിയിൽ വീണ് മൂന്ന് വയസുകാരിക്ക് ​ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ അധ്യാപികയെയും ഹെൽപറെയും സസ്പെൻഡ് ചെയ്തു. മാറനല്ലൂർ എട്ടാം വാർഡ് അംഗണവാടി അധ്യാപിക ശുഭലക്ഷ്മിയെയും അങ്കണവാടി ഹെൽപ്പർ ലതയെയും ആണ് സസ്പെൻഡ്...
- Advertisment -

Most Popular

- Advertisement -