Saturday, March 29, 2025
No menu items!

subscribe-youtube-channel

HomeNewsരണ്ട് ലക്ഷത്തോളം...

രണ്ട് ലക്ഷത്തോളം രൂപ കവർന്ന കേസിലെ പ്രതി പോലീസ് പിടിയിൽ

തിരുവല്ല : തിരുവല്ല നഗര മധ്യത്തിലെ രണ്ട് സ്ഥാപനങ്ങളിൽ നിന്നുമായി രണ്ട് ലക്ഷത്തോളം രൂപ കവർന്ന കേസിലെ പ്രതി തിരുവല്ല പോലീസിന്റെ പിടിയിലായി. ഇടുക്കി മാങ്കുളം വിരിപ്പാറ അഡാട്ട് വീട്ടിൽ മാങ്കുളം തോമസ് എന്ന് വിളിക്കുന്ന എ.ജെ തോമസ് ആണ് പിടിയിലായത്.

തിരുവല്ല നഗരത്തിൽ പ്രവർത്തിക്കുന്ന മിഡാസ് ബ്യൂട്ടിപാർലർ, ആൽഫ ട്രേഡിങ് കമ്പനി എന്നിവിടങ്ങളിൽ നടത്തിയ മോഷണ കേസുകളിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. മിഡാസ് ബ്യൂട്ടിപാർലറിൽ നടന്ന മോഷണ കേസ് അന്വേഷിക്കുന്നതിനിടെ ഇക്കഴിഞ്ഞ ജൂൺ മാസം നാലാം തീയതി രാത്രി ആൽഫ ട്രേഡിങ് കമ്പനിയിൽ നടത്തിയ മോഷണത്തിനിടെ ലഭിച്ച പ്രതിയുടെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ ആണ് പ്രതിയെ തിരിച്ചറിഞ്ഞത്.

തുടർന്ന് ജില്ലാ പോലീസ് മേധാവി വി.ജി വിനോദ് കുമാറിന്റെ നിർദ്ദേശ പ്രകാരം തിരുവല്ല ഡിവൈഎസ്പി എസ് ആഷാദിന്റെയും, എസ്.എച്ച്.ഒ ബി.കെ സുനിൽ കൃഷ്ണന്റെയും നേതൃത്വത്തിൽ എസ് ഐ അനൂപ്, അഖിലേഷ്,അവിനാശ്, മനോജ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയുടെ സ്വദേശമായ മാങ്കുളത്തു നിന്നും പിടികൂടിയത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കേരള വനം വികസന കോർപറേഷന്റെ സുവർണ ജൂബിലി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു

കോട്ടയം: അൻപതു വർഷത്തെ പ്രവർത്തനമികവുമായി കെ.എഫ്.ഡി.സി. കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങൾക്കാകെ മാതൃകയായി മാറിയെന്നു വനം-വന്യജീവി വകുപ്പു മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു. കേരള വനം വികസന കോർപറേഷ (കെ.എഫ്.ഡി.സി.)ന്റെ സുവർണ ജൂബിലി ആഘോഷങ്ങൾ...

പന്തളത്ത് 2 പേർ ഷോക്കേറ്റ് മരിച്ചു

പന്തളം : പന്തളം കൂരമ്പാല തോട്ടുകര പാലത്തിന് സമീപം 2 പേർ ഷോക്കേറ്റ് മരിച്ചു.കൂരമ്പാല സ്വദേശികളായ ചന്ദ്രശേഖരൻ (65), പി ജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്.രാവിലെ 7 മണിയോടെയാണ് സംഭവം. പന്നി കയറാതിരിക്കാൻ...
- Advertisment -

Most Popular

- Advertisement -