Thursday, December 25, 2025
No menu items!

subscribe-youtube-channel

HomeNewsAranmulaരണ്ട് കേസുകളിലായി...

രണ്ട് കേസുകളിലായി 5 പേരെ  പൊലീസ് പിടികൂടി

ആറന്മുള : റബർ റോളർ മോഷ്ടിച്ചതിന് 2 കേസുകളിലായി 5 പേരെ ആറന്മുള പൊലീസ് പിടികൂടി. ഇന്ന് രാവിലെ പിടികൂടിയ പ്രതികളുടെ പേരുകൾ അന്വേഷണത്തിൻ്റെ ഭാഗമായി പൊലീസ് പുറത്തുവിട്ടിട്ടില്ല.

നാരങ്ങാനം തോന്ന്യാമല പൊത്തകുടുക്കയിൽ ജോയി,ഇലന്തൂർ പുളിന്തിട്ട പുറത്തൂട്ട് വീട്ടിൽ ഷിബു കുമാർ എന്നിവരുടെ വീടുകളിൽ നിന്നാണ് പ്രതികൾ റബർഷീറ്റ് അടിക്കുന്ന റോളറുകൾ അപഹരിച്ചത്.റോളറുകളും സ്പെയർ പാർട്സുകളും അഴിച്ചെടുത്ത് ഇവർ ഓട്ടോയിൽ ആണ് രണ്ട് സ്ഥലങ്ങളിൽ നിന്നും കടത്തിക്കൊണ്ടുപോയത്.

തോന്ന്യാമലയിൽ മോഷണം നടത്തുന്നതറിഞ്ഞ് വീട്ടുടമ ബഹളം വച്ചെങ്കിലും പ്രതികൾ റോളർ ഓട്ടോയിൽ കൊണ്ടുപോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. റോളർ ഉടമകൾ ആറന്മുള പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ വലയിലായത്. കഴിഞ്ഞ 13നാണ് 2 മോഷണങ്ങളും നടന്നത്. പ്രതികൾ കൂടുതൽ മോഷണം നടത്തിയിട്ടുണ്ടോ എന്ന അന്വേഷണത്തിലാണ് പൊലീസ് 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിസ്താരയുടെ പ്രവര്‍ത്തനം ഇന്ന് അവസാനിക്കും

ന്യൂഡൽഹി : പ്രമുഖ വിമാന കമ്പനിയായ വിസ്താരയുടെ പ്രവര്‍ത്തനം ഇന്ന് അവസാനിക്കും. നാളെ മുതൽ വിസ്താരയുടെ പ്രവർത്തനങ്ങൾ എയർ ഇന്ത്യയുമായി ഏകീകരിക്കും. ടാറ്റ ഗ്രൂപ്പിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമായ വിസ്താര 2022...

തിരുവല്ല മാര്‍ത്തോമ്മാ റെസിഡന്‍ഷ്യല്‍ സ്‌കൂളിനു മികച്ച വിജയം

തിരുവല്ല: ഈ വര്‍ഷത്തെ ഐ.സി.എസ്.ഇ (10-ാം ക്ലാസ്സ്) ഐ.എസ്.സി (12-ാം ക്ലാസ്സ്) പരീക്ഷകളുടെ ഫലപ്രഖ്യാപനത്തില്‍ തിരുവല്ല മാര്‍ത്തോമ്മാ റെസിഡന്‍ഷ്യല്‍ സ്‌കൂളിനു മികച്ച വിജയം. നൂറു ശതമാനം വിജയം കരസ്ഥമാക്കി സംസ്ഥാനത്തെ തന്നെ വിജയ...
- Advertisment -

Most Popular

- Advertisement -