Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsKottayamഫോൺ ചോർത്തിയെന്ന...

ഫോൺ ചോർത്തിയെന്ന പരാതിയിൽ പി.വി.അൻവറിനെതിരെ പൊലീസ് കേസ്

കോട്ടയം : ഫോൺ ചോർത്തിയെന്ന പരാതിയിൽ പി.വി.അൻവറിനെതിരെ പൊലീസ് കേസെടുത്തു.പൊതുസുരക്ഷയെ ബാധിക്കുന്ന തരത്തിൽ പൊലീസ് ഉദ്യോ​ഗസ്ഥരുടെ ഫോൺ ചോർത്തിയതിന് കോട്ടയം കറുകച്ചാൽ പൊലീസാണ് അൻവറിനെതിരെ കേസെടുത്തത്. കോട്ടയം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് കേസ്‌. ഭാരതീയ ന്യായ സംഹിതയിലെ 192 വകുപ്പ് അനുസരിച്ചാണ് കേസ്.

ഫോൺ ചോർത്തി ദൃശ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച് കലാപത്തിന് ശ്രമം നടത്തിയതായി പരാതിയിൽ ആരോപിക്കുന്നു.അൻവറിന്റെ വെളിപ്പെടുത്തൽ മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിച്ചതായും പരാതിയിൽ പറയുന്നു.മലപ്പുറം മുൻ എസ്പി സുജിത് ദാസുമായുള്ള ഫോൺ സംഭാഷണവും ചില ഉദ്യോഗസ്ഥരുടെ സംഭാഷണവും അൻവർ നേരത്തെ പുറത്തു വിട്ടിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർഗ്ഗവാതിൽ ഏകാദശി 10 ന്

തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ സ്വർഗ്ഗവാതിൽ ഏകാദശി 10 ന് വിപുലമായ രീതിയിൽ ആചരിക്കും. പുലർച്ചെ  2.30  മുതൽ 4.00 മണി വരെ നിർമാല്യദർശനം, അഭിഷേകം, ദീപാരാധന, തുടർന്ന് 4.30 മുതൽ  6.00 മണി...

പൊങ്കാല മഹോത്സവം

തിരുവല്ല : ഇരമല്ലിക്കര പൗർണമി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവം മാർച്ച് 22 നു നടക്കും. ക്ഷേത്രം തന്ത്രി ഗോവിന്ദൻ നമ്പൂതിരിയുടെയും മേൽശാന്തി നാരായണൻ നമ്പൂതിരിയുടെയും മുഖ്യ കാർമികത്വത്തിൽ രാവിലെ 9.30 നു പൊങ്കാല...
- Advertisment -

Most Popular

- Advertisement -