Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsജനറൽ ആശുപത്രിയിലെ...

ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി

പത്തനംതിട്ട : പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ഡോക്ടർക്കെതിരെ പൊലീസിൽ പരാതി. മോർച്ചറിയിൽ മൃതദേഹം സൂക്ഷിക്കുന്നതിനുള്ള അനുമതി പത്രത്തിൽ ഒപ്പീടീപ്പിക്കുവാൻ എത്തിയ ആളിനോട് മോശമായി പെരുമാറിയെന്നാരോപിച്ചാണ് ഡോക്ടർക്കെതിരെ പൊലീസിൽ പരാതി ലഭിച്ചത്. ജനറൽ ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ ഡോ. എം. ജെ.സുരേഷ് കുമാറിനെതിരെയാണ് പ്രക്കാനം സ്വദേശി പി.കെ. സുനിൽ കുമാർ പരാതി നൽകിയത്.

സുനിൽകുമാറിൻ്റെ ബന്ധുവായ യുവതി തൊണ്ടയിൽ ഭക്ഷണം കുടുങ്ങി മരിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്നതിന് ഡോക്ടറുടെ സമ്മതപത്രം ആവശ്യമായിരുന്നു. ഇതിനായി ഒപിയിൽ എത്തി ഡോക്ടറെ സമീപിച്ചപ്പോഴാണ് ഡോക്ടർ തട്ടിക്കയറുകയും മറ്റുള്ളവരുടെ മുൻപിൽ വച്ച് അപമാനിക്കുകയും ചെയ്തുവെന്ന് കാട്ടി സുനിൽകുമാർ പത്തനംതിട്ട പൊലീസിൽ പരാതി നൽകിയത്. ഇതു സംബന്ധിച്ച് സ്ഥലം എം എൽഎയും ആരോഗ്യ മന്ത്രിയുമായ വീണാ ജോർജിനും പരാതി നൽകിയതായി സുനിൽകുമാർ പറഞ്ഞു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

56 ലക്ഷത്തിന്റെ സ്വര്‍ണക്കടത്ത് : യാത്രക്കാരനും കവർച്ചക്കെത്തിയവരും അറസ്റ്റിൽ

മലപ്പുറം :കരിപ്പൂരിൽ 56 ലക്ഷത്തിന്റെ സ്വര്‍ണ്ണം കടത്തിയ യാത്രക്കാരനും കടത്ത് സ്വര്‍ണ്ണം കവര്‍ച്ചചെയ്യാന്‍ വിമാനത്താവളത്തിലെത്തിയ ക്രിമിനൽ സംഘവും അറസ്റ്റിൽ. ഖത്തറില്‍നിന്നു കുറ്റ്യാടി സ്വദേശിലബീബ് എന്ന യാത്രക്കാരനാണ് അനധികൃതമായി സ്വര്‍ണ്ണം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിച്ചത് ....

ലക്ഷങ്ങൾ വിലവരുന്ന ബി എസ് എൻ എൽ ഉപകരണങ്ങൾ മോഷ്ടിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

അടൂർ : ആനന്ദപ്പള്ളിയിലെ ബി എസ് എൻ എൽ ടവർ റൂമിൽ സ്ഥാപിച്ചിരുന്ന ഒപ്റ്റിക്കൽ ലൈൻ ടെർമിനലും, മൊഡ്യൂളുകളും, ഒപ്റ്റിക്കൽ ഫൈബർ കേബിളുകളുകളും മോഷ്ടിച്ച കേസിൽ ഒരാളെ അടൂർ പോലീസ് പിടികൂടി. പന്നിവിഴ ആനന്ദപ്പള്ളി...
- Advertisment -

Most Popular

- Advertisement -