Tuesday, April 7, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപൊലീസിന്റെ നിരോധിത...

പൊലീസിന്റെ നിരോധിത പുകയില വേട്ട: 62 ചാക്ക്  പിടിച്ചെടുത്തു

ആലപ്പുഴ :  പൊലീസിന്റെ വൻ നിരോധിത പുകയില ഉത്പന്ന വേട്ടയിൽ രണ്ടിടങ്ങളിൽ നിന്നായി 62 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി. മാരാരിക്കുളം ഹൈവേയിൽ കണിച്ചു കുളങ്ങര ജംഗ്ഷനിൽ കാറിൽ കടത്തിക്കൊണ്ടു വന്ന 10 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങൾ പിടിച്ചെടുത്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് കേരളത്തിലുടനീളം ഹാൻസ് വിൽപ്പന നടത്തുന്ന വൻ റാക്കറ്റിലെ കണ്ണികളായ എറണാകുളം പള്ളിപ്പുറം പള്ളിക്കാട്ട് അഖിൽ രാജു (35), എറണാകുളം മുനമ്പം കോട്ടയക്കാട് രാജേഷ് എന്നിവരെ എസ്.എച്ച്.ഒ ഇൻസ്‌പെക്ടർ ടി.എസ് റെനീഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ എറണാകുളം മുനമ്പത്ത് ബാത്ത് റൂമിൽ ഒളിപ്പിച്ച നിലയിൽ 62 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്‌ക്വാഡും മാരാരിക്കുളം പൊലീസും ചേർന്നാണ്  ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സന്നിധാനത്തെ താമസത്തിന് മുറികൾ ബുക്ക് ചെയ്യാം

ശബരിമല: സന്നിധാനത്ത് എത്തുന്ന തീർത്ഥാടകർക്ക് താമസത്തിന് ഓൺലൈനായും നേരിട്ടും  മുറികൾ ബുക്ക് ചെയ്യാം. ദേവസ്വം ബോർഡിന്റെ സന്നിധാനത്തെ വിവിധ ഗസ്റ്റ് ഹൗസുകളിലായി 540 മുറികൾ ആണുള്ളത്. ഓൺലൈനായി onlinetdb.com എന്ന വെബ്സൈറ്റിലൂടെ താമസിക്കാൻ ഉദ്ദേശിക്കുന്നതിന്...

Kerala Lotteries Results 31-01-2026 Karunya KR-740

1st Prize : ₹1,00,00,000/- KJ 970477 (ATTINGAL) Consolation Prize ₹5,000/- KA 970477 KB 970477 KC 970477 KD 970477 KE 970477 KF 970477 KG 970477 KH 970477 KK...
- Advertisment -

Most Popular

- Advertisement -