Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകട്ടച്ചിറയിൽ സംഘർഷമുണ്ടാക്കിയവർക്കെതിരെ...

കട്ടച്ചിറയിൽ സംഘർഷമുണ്ടാക്കിയവർക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസ്

കോട്ടയം: മലങ്കരസഭയുടെ പള്ളികളിൽ പാത്രിയർക്കീസ് പക്ഷം ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉ​ദാഹരണമാണ് കട്ടച്ചിറയിലേത്. സമാധാനത്തിന്റെ വെള്ളരിപ്രാവുകൾ എന്നവകാശപ്പെടുന്നവർക്കെതിരെ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത് ജാമ്യമില്ലാക്കുറ്റമാണ്.

മറുവിഭാ​ഗത്തിന്റെ വൈദിക ട്രസ്റ്റിയെ ഒന്നാം പ്രതിയാക്കിയാണ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. അനധികൃതമായി സംഘടിക്കുകയും പോലീസിനെ മർദിക്കുകയും കൃത്യനിർവഹണം തടസപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു എന്ന് എഫ്.ഐ.ആർ വ്യക്തമാക്കുന്നു.

സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങളടക്കം കേസിൽ തെളിവായി ശേഖരിച്ചിട്ടുണ്ട്. കാലങ്ങളായി ഇതുതന്നെയാണ് മറുവിഭാ​ഗം ചെയ്ത് വന്നിരുന്നത്. ഇക്കുറി സി.സി.ടി.വി ശബ്ദിക്കുന്ന തെളിവായി. മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയെ ലക്ഷ്യം വെച്ചുള്ള നാടകമാണ് ഇതോടെ പൊളിഞ്ഞത്.

പള്ളികളിൽ ക്രമസമാധാനപ്രശ്നങ്ങൾ  സൃഷ്ടിക്കുന്നതിൽ നിന്ന് ഇനിയെങ്കിലും മറുവിഭാ​ഗത്തിലെ സഹോദരങ്ങൾ പിൻമാറണം. ഒരുവശത്ത് സമാധാനമാകാം, ചർച്ചയാകാം എന്ന് പറയുകയും മറുവശത്ത് സംഘർഷം സൃഷ്ടിക്കുകയും ചെയ്യുന്നത് ക്രൈസ്തവസമൂഹത്തിന് ചേർന്നതല്ലെന്നും സഭാ വിശ്വാസികൾ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആര്‍ടിസിയില്‍ കുറഞ്ഞ വിലയ്ക്ക് കുപ്പിവെള്ളം ലഭ്യമാക്കും: മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: കുറഞ്ഞ വിലയ്ക്ക് കെഎസ്ആര്‍ടിസിയില്‍ കുപ്പിവെള്ളം ലഭ്യമാക്കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. മാര്‍ക്കറ്റില്‍ കിട്ടുന്നതിനേക്കാള്‍ കുറഞ്ഞ വിലക്കായിരിക്കും വെള്ളം നല്‍കുക. വെള്ളം വില്‍ക്കുമ്പോള്‍ രണ്ട് രൂപ കണ്ടക്ടര്‍ക്കും ഒരു രൂപ...

സമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പോസ്റ്റുകൾ:  ഇതര സംസ്ഥാന തൊഴിലാളിയെ ആറന്മുള പോലീസ് കസ്റ്റഡിയിലെടുത്തു

ആറന്മുള : സമൂഹമാധ്യമങ്ങളിലൂടെ രാജ്യവിരുദ്ധ പോസ്റ്റുകൾ പ്രചരിപ്പിച്ചതായുള്ള പരാതിയെ തുടർന്ന് ഇതര സംസ്ഥാന തൊഴിലാളിയെ ആറന്മുള പോലീസ് കസ്റ്റഡിയിലെടുത്തു. വല്ലനയിൽ മത്സ്യ സ്റ്റാളിലെ തൊഴിലാളിയായ അസം സ്വദേശി എദിഷ് അലി ( 26)...
- Advertisment -

Most Popular

- Advertisement -