കോഴഞ്ചേരി : ചരൽക്കുന്ന് ആന്താലി മണ്ണിൽ യുവാക്കളെ ഹണിട്രാപ്പിൽപ്പെടുത്തി ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതി ജയേഷിൻ്റെ ഭാര്യ രശ്മിയുടെ ഫോണിൽ നിന്ന് 5 ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തു.മർദിക്കുന്ന ദൃശ്യങ്ങൾ ഉൾപ്പെടെ ഭർത്താവ് ജയേഷ് ചിത്രീകരിച്ചു. രശ്മി റാന്നി സ്വദേശിയായ യുവാവിൻ്റെ ജനനേന്ദ്രിയത്തിൽ സ്റ്റാപ്ലർ പിൻ അടിക്കുന്ന ദൃശ്യം പകർത്തിയത് ഭർത്താവ് ജയേഷ് ആണ്. കൂടുതൽ തെളിവുകൾ ലഭിക്കുന്നതിന് പൊലീസ് ഇരുവരുടേയും ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് നൽകി.
സ്വന്തം ഫോണിന്റെ പാസ്സ്‌വേർഡ് പോലീസിന് ജയേഷ് നൽകിയിട്ടില്ല. ജയേഷിന്റെ ഫോൺ പരിശോധിച്ചാൽ കൂടുതൽ കാര്യങ്ങൾ വ്യക്തമാകുമെന്നാണ് പൊലീസ് നിഗമനം. കേസ് ആറന്മുളയിൽ നിന്ന് കോയിപ്രം പൊലീസിന് കൈമാറി. പ്രാഥമിക പരിശോധനയിൽ രശ്മിയുടെ ഫോണിൽ നിന്ന് ദൃശ്യങ്ങൾ കണ്ടെത്താൻ മാത്രമേ പൊലീസിന് കഴിഞ്ഞുള്ളൂ. ആലപ്പുഴ സ്വദേശിയ്ക്കൊപ്പം നിൽക്കുന്നതും റാന്നി സ്വദേശിയെ ക്രൂരമായി മർദിക്കുന്ന ദൃശ്യങ്ങളുമാണ് രശ്മിയുടെ ഫോണിൽ നിന്ന് പൊലീസ് കണ്ടെത്തിയത്.