തിരുവനന്തപുരം : പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ എഡിജിപിയുടെ അന്വേഷണ റിപ്പോർട്ട് സമഗ്രമല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.റിപ്പോർട്ടിൽ പരാമർശിക്കുന്ന കുറ്റങ്ങൾ നടന്നിട്ടുണ്ടോയെന്നു വിശദ അന്വേഷണത്തിനായി ക്രൈംബ്രാഞ്ച് എഡിജിപി എച്ച്.വെങ്കടേഷിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘത്തെയും ഉദ്യോഗസ്ഥർക്ക് പിഴവു സംഭവിച്ചോ എന്ന് അന്വേഷിക്കാൻ ഇന്റലിജൻസ് എഡിജിപി മനോജ് ഏബ്രഹാമിനെയും ചുമതലപ്പെടുത്തി.മന്ത്രിസഭാ യോഗത്തിനു ശേഷം തിരുവനന്തപുരത്തു നടന്ന വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
ദ ഹിന്ദു പത്രന് നൽകിയ അഭിമുഖത്തിൽ ഒരു പിആർ എജൻസിയെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും അതിനായി പണം മുടക്കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.