Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsതപാൽ വോട്ടിൽ...

തപാൽ വോട്ടിൽ കൃത്രിമം കാണിച്ചു : ജി. സുധാകരന്റെ വെളിപ്പെടുത്തലിൽ കേസെടുക്കാൻ നിർദേശം

തിരുവനന്തപുരം : തിരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റ് പൊട്ടിച്ച് തിരുത്തിയിട്ടുണ്ട് എന്ന വെളിപ്പെടുത്തലിൽ സിപിഎം നേതാവ് ജി. സുധാകരനെതിരെ കേസെടുക്കാൻ മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ നിര്‍ദ്ദേശം നല്‍കി. ജി. സുധാകരന്‍ വെളിപ്പെടുത്തിയത് അത്യന്തം ഗൗരവമുള്ള വിഷയമാണെന്നാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തൽ. വിഷയത്തിൽ അടിയന്തര നടപടി സ്വീകരിക്കാന്‍ ആലപ്പുഴ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസറോട് തെരഞ്ഞെടുപ്പ് കമ്മീഷൻ ആവശ്യപ്പെട്ടു.

1989ൽ ആലപ്പുഴ ലോക്‌സഭാ മണ്ഡലത്തിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച് തപാൽ ബാലറ്റുകൾ പൊട്ടിച്ച് അത് സിപിഎം സ്ഥാനാർത്ഥിയായ കെ. വി ദേവദാസിന് അനുകൂലമായി രേഖപ്പെടുത്തിയെന്നാണ് സുധാകരന്റെ വെളിപ്പെടുത്തൽ .സംഭവത്തില്‍ ഇനി തിരഞ്ഞെടുപ്പ് കമ്മിഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും ജി.സുധാകരന്‍ പൊതുചടങ്ങിൽ പറഞ്ഞിരുന്നു.

വിഷയത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ അന്വേഷണം നടത്തും . ജനപ്രാതിനിധ്യ നിയമം, തിരഞ്ഞെടുപ്പ് ചട്ടം, ഭാരതീയ ന്യായ് സംഹിത എന്നിവയിലെ വകുപ്പുകള്‍ അനുസരിച്ചാകും കേസെടുക്കുക.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 05-09-2024 Karunya Plus KN-537

1st Prize Rs.8,000,000/- PW 649722 (CHITTUR) Consolation Prize Rs.8,000/- PN 649722 PO 649722 PP 649722 PR 649722 PS 649722 PT 649722 PU 649722 PV 649722 PX 649722...

ഹാത്രസ് ദുരന്തം : ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ലക്‌നൗ : ഹാത്രസ് ദുരന്തവുമായി ബന്ധപ്പെട്ട് ആറ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്ത് യു പി സർക്കാർ .സിക്കന്ദർറാവ് എസ്‍ഡിഎം, പൊലീസ് സർക്കിൾ ഓഫീസർ, എസ്എച്ചഒ ഉൾപ്പെടെയുള്ള ആറ് ഉദ്യോഗസ്ഥർക്കാണ് സസ്പെൻഷൻ. ലക്ഷക്കണക്കിന് ആളുകൾ...
- Advertisment -

Most Popular

- Advertisement -