Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsനഴ്സിങ് വിദ്യാർഥിനി ...

നഴ്സിങ് വിദ്യാർഥിനി  കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ  പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

പത്തനംതിട്ട: ചുട്ടിപ്പാറയിൽ നഴ്സിങ് വിദ്യാർഥിനി അമ്മു സജീവ് കെട്ടിടത്തിൻ്റെ മുകളിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ  പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.

തലയ്ക്കും ഇടുപ്പിനും തുടയ്ക്കുമുണ്ടായ പരുക്കുകളാണ് അമ്മുവിന്റെ മരണത്തിന് കാരണമായതെന്നാണു റിപ്പോർട്ടിൽ പറയുന്നത്. തലച്ചോറിലും തലയോട്ടിയുടെ രണ്ട് ഭാഗങ്ങളിലും രക്തം വാർന്നിരുന്നു. വാരിയെല്ലുകൾക്ക് പൊട്ടലുണ്ട്. ഇടുപ്പെല്ല് തകർന്നതിനെ തുടർന്ന് രക്തം വാർന്നുപോയിരുന്നു. വലതു ശ്വാസകോശത്തിനു താഴെയായി ചതവുണ്ടായി എന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

അമ്മുവിന്റെ മരണത്തിൽ ചുട്ടിപ്പാറ നഴ്സിങ് കോളജ് പ്രിൻസിപ്പലിനെ സ്ഥലം മാറ്റിയിരുന്നു. പ്രതികളായ മൂന്നു വിദ്യാർഥിനികളെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്. ആത്മഹത്യ പ്രേരണാ കുറ്റമാണ് വിദ്യാർഥിനികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. വിദ്യാർഥിനികളും അമ്മുവുമായുള്ള തർക്കവും അതിൽ കോളജ് നടത്തിയ ആഭ്യന്തര അന്വേഷണത്തിന്‍റെ റിപ്പോർട്ടും പ്രതികൾക്കെതിരായി. സഹപാഠികൾക്കെതിരെ അമ്മു കോളജ് പ്രിൻസിപ്പലിന് നൽകിയ കുറിപ്പും കേസിന്റെ ഭാഗമാക്കിയിട്ടുണ്ട്.

കഴിഞ്ഞ നവംബര്‍ 15 ന് വൈകിട്ടാണ് ചുട്ടിപ്പാറ എസ്എംഇ കോളജിലെ അവസാന വർഷ നഴ്സിങ് വിദ്യാർഥിനിയായിരുന്ന അമ്മു സജീവ് ഹോസ്റ്റൽ കെട്ടിടത്തിന്റെ മുകളിൽ നിന്നു വീണ് മരിക്കുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആറുനിലകളിൽ അത്യാധുനിക സൗകര്യങ്ങളോടെ തുറവൂർ താലൂക്ക് ആശുപത്രി കെട്ടിടം ഒരുങ്ങുന്നു

ആലപ്പുഴ : ആറുനിലകളില്‍ നിര്‍മിക്കുന്ന തുറവൂർ താലൂക്ക് ആശുപത്രി കെട്ടിട നിർമ്മാണം അന്തിമ ഘട്ടത്തിൽ. പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുത്ത് നല്‍കിയ 62 സെന്റിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ നിർമാണ പ്രവർത്തികളുടെ 91 ശതമാനവും...

Kerala Lotteries Result 19-12-2025 Suvarna Keralam SK-32

1st Prize Rs.1,00,00,000/- RS 589486 (PATHANAMTHITTA) Consolation Prize Rs.5,000/- RN 589486 RO 589486 RP 589486 RR 589486 RT 589486 RU 589486 RV 589486 RW 589486 RX 589486...
- Advertisment -

Most Popular

- Advertisement -