കണ്ണൂർ: എ.ഡി.എം. നവീൻ ബാബുവിന്റെ മരണത്തിൽ അറസ്റ്റിലായ കണ്ണൂർ മുൻ ജില്ലാ പ്രസിഡന്‍റ് പിപി ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.വൈകിട്ട് അഞ്ച് മണി വരേയാണ് കസ്റ്റഡിയിൽ വിട്ടത്.രണ്ട് ദിവസത്തേക്കാണ് ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്.ദിവ്യ സമർപ്പിച്ച ജാമ്യഹർജി തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കേസിൽ നവീന്റെ കുടുംബവും കക്ഷി ചേർന്നിട്ടുണ്ട്.