Saturday, April 5, 2025
No menu items!

subscribe-youtube-channel

HomeNewsപ്രവാസി അസോസിയേഷൻ...

പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനവും

തിരുവല്ല : തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ സംഗമവും വേൾഡ് മലയാളി ഫെഡറേഷൻ സഹകരണത്തോടുകൂടി ഫൊക്ക്കാന ,ഫോമ എന്നീ സംഘടനകളുമായി ചേർന്ന് വിവിധ പ്രൊജക്ടുകളുടെ ഉദ്ഘാടനവും പ്രവാസി അസോസിയേഷൻ ജനറൽ സെക്രട്ടറിയായിരുന്ന സുനു എബ്രഹാമിന്റെ അനുസ്മരണ യോഗവും മല്ലപ്പള്ളി ആനിക്കാട് അൻപ് ആശ്രമത്തിൽ നടന്നു .മുൻ എംഎൽഎ ജോസഫ് പുതുശ്ശേരി സമ്മേളനം ഉദ്ഘാടനം ചെയ്തു

തിരുവല്ല പ്രവാസി അസോസിയേഷൻ ഗ്ലോബൽ ചെയർമാൻ കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു യാക്കോബായ സഭ മുൻ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി .നാക്കട മിഷൻ ഹോസ്പിറ്റൽ ഡയറക്ടർ ഡോ.എ.ജെ ജോൺ മുഖ്യസന്ദേശം നൽകി. ഫൊക്കാന സീനിയർ വൈസ് ചെയർപേഴ്സൺ ലീലാ മാരേട്ട് ,ആൻപ് ആശ്രമം ഡയറക്ടർ ഫാദർ സേവോറിയോസ് തോമസ് ,അലക്സ് എം.എ മാധ്യമപ്രവർത്തകരായ ജിജു വൈക്കത്തിശ്ശേരി സിബി ആഞ്ഞിലിത്താനം എന്നിവർ പ്രസംഗിച്ചു .

ഡോക്ടർ എ ജെ ജോണിന് സോഷ്യൽ സർവീസ് എക്സലൻസ് അവാർഡ് 2024 ഗീവർഗിസ് മാർ കൂറിലോസ് മെത്രാപ്പോലീത്ത നൽകി. ചടങ്ങിൽ മികച്ച കർഷകനെയും കർഷകനെയും ആദരിച്ചു . അന്തരിച്ച സുനു ഏബ്രഹമിൻ്റെ സ്മാരണക്കായി ഏർപ്പെടുത്തിയ വിദ്യാഭ്യാസ സഹായ പദ്ധതിയും തയ്യൽ മെഷീൻ വിതരണ പദ്ധതിയും ഉദ്ഘാടനം ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ മുന്നറിയിപ്പ്

പത്തനംതിട്ട : സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു. വരും ദിവസങ്ങളിൽ ശക്തമായ മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി . ഇന്ന് 12 ജില്ലകളിൽ ആണ് മഴ മുന്നറിയിപ്പ് ഉള്ളത്.തിരുവനന്തപുരം,...

ബാംഗ്ലൂർ റോഡ് പാലം അപകടത്തിൽ: കൽക്കെട്ട് ഇടിഞ്ഞു

ആറന്മുള : പഞ്ചായത്തിലൂടെ കടന്നുപോകുന്ന പുത്തൻകാവ് - കിടങ്ങന്നൂർ പൊതുമരാമത്ത് റോഡിലെ നീർവിളാകം കിഴക്കേചിറ പാലത്തിന്റെ കെട്ടുകൾ കൂടുതൽ ഇടിഞ്ഞു. അടുത്തിടെ ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിച്ച റോഡിലൂടെ വലിയ ഭാരത്തിൽ...
- Advertisment -

Most Popular

- Advertisement -