തിരുവനന്തപുരം: ലോകത്തിന്റെ വിവിധ രാജ്യങ്ങളിലുള്ള പ്രവാസി സംഘടനകളെ കോർത്തിണക്കി പ്രവർത്തിക്കുന്ന പ്രവാസി മലയാളി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ വിവിധ സംഘടനാ പ്രധി നിധികളുടെ നേതൃ സംഗമവും മാധ്യമ പുരസ്കാര സമർപ്പണവും നടത്തി. ട്രിവാൻട്രം ക്ലബ്ബിൽ വെച്ച് നടന്ന സമ്മേളനം ഫിഷറീസ് സാംസ്‌കാരിക യുവജന ക്ഷേമ വകുപ്പ് മന്ത്രി സജി ചെറിയാൻ ഉൽഘാടനം ചെയ്തു. പ്രവാസി മലയാളി ഫോറം ഗ്ലോബൽ മീറ്റ് ചെയർമാൻ നസീർ സലാം അധ്യക്ഷത വഹിച്ചു. വിവിധ പ്രവാസി സംഘടന നേതാക്കളായ ജോണി കുരുവിള, ,രജി കുമാർ , ഡോ. ജേക്കബ് തോമസ്, ഡോ. രത്‌നാ കുമാർ, ഡോ. ബിജു എന്നിവർ പങ്കെടുത്തു

പ്രവാസി മലയാളി ഫോറം നേതൃസംഗമവും മാധ്യമ പുരസ്കാര വിതരണവും മന്ത്രി സജിചെറിയാൻ ഉൽഘാടനംചെയ്തു





