ന്യൂഡൽഹി : 22-ാമത് ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് റഷ്യയിലേക്ക് യാത്ര തിരിക്കും. പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ക്ഷണപ്രകാരം ഇന്നും നാളെയുമാണ് പ്രധാനമന്ത്രി റഷ്യ സന്ദർശിക്കുന്നത് .2022 ഫെബ്രുവരിയിൽ റഷ്യ ഉക്രെയ്ൻ ആക്രമിച്ചതിനുശേഷം മോദിയുടെ ആദ്യ റഷ്യൻ സന്ദർശനമാണിത്.2019-ൽ വ്‌ളാഡിവോസ്‌റ്റോക്കിൽ നടന്ന സാമ്പത്തിക കോൺക്ലേവിൽ പങ്കെടുത്തതായിരുന്നു അദ്ദേഹത്തിൻ്റെ അവസാന റഷ്യ സന്ദർശനം.
വൈകിട്ട് മോസ്‌കോയിലെത്തുന്ന പ്രധാനമന്ത്രി റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനൊപ്പം അത്താഴ വിരുന്നിൽ പങ്കെടുക്കും. നാളെ ഇരു നേതാക്കളും പങ്കെടുക്കുന്ന ഉച്ചകോടിയും പ്രതിനിധി തല ചർച്ചകളും നടക്കും .ഇന്ത്യൻ പ്രവാസികളുടെ സമ്മേളനത്തെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.