ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാവർക്കും ഓണാശംസകൾ നേർന്നു. ഐക്യത്തിന്റെയും പ്രത്യാശയുടെയും സാംസ്കാരിക അഭിമാനത്തിന്റെയും പ്രതീകമാണ് ഈ ഉത്സവമെന്ന് അദ്ദേഹം തന്റെ ഔദ്യോഗിക എക്സിൽ കുറിച്ചു. മലയാളത്തിലും അദ്ദേഹം തന്റെ ആശംസകൾ നേർന്നു.
“എല്ലാവർക്കും വളരെ സന്തോഷം നിറഞ്ഞ ഓണാശംസകൾ! ഈ മനോഹരമായ ഉത്സവം എല്ലാവർക്കും സന്തോഷവും നല്ല ആരോഗ്യവും സമൃദ്ധിയും നൽകട്ടെ. ഓണം കേരളത്തിന്റെ പാരമ്പര്യത്തെയും സമ്പന്നമായ സംസ്കാരത്തെയും ഓർമ്മിപ്പിക്കുന്നു.
ഈ ഉത്സവം ഐക്യത്തിന്റെയും, പ്രതീക്ഷയുടെയും, സാംസ്കാരിക അഭിമാനത്തിന്റെയും പ്രതീകമാണ്. ഈ വേള നമ്മുടെ സമൂഹത്തിൽ സൗഹാർദ്ദം വളർത്താനും പ്രകൃതിയുമായുള്ള നമ്മുടെ ബന്ധം കൂടുതൽ ദൃഢമാക്കാനും സഹായിക്കട്ടെ.”- പ്രധാനമന്ത്രി എക്സിൽ കുറിച്ചു.






