Saturday, April 4, 2026
No menu items!

subscribe-youtube-channel

HomeNewsഎൽഡിഎഫ് സർക്കാരിന്റെ...

എൽഡിഎഫ് സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങിയെന്ന് പ്രധാനമന്ത്രി

തിരുവല്ല ; എൽഡിഎഫ് സർക്കാരിന്റെ കൗണ്ട്ഡൗൺ തുടങ്ങിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി .തിരുവല്ലയിലെ എൻഡിഎ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ സംസാരിക്കുകയായിരുന്നു നരേന്ദ്ര മോദി.ശ്രീവല്ലഭനെയും ശബരിമല അയ്യപ്പനെയും പ്രണമിച്ചുകൊണ്ടാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്.

പല തവണ കേരളത്തിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തിയിട്ടുണ്ട്. എന്നാൽ ഇത്തവണത്തെ കാറ്റ് വ്യത്യസ്തമാണ്. കേരളത്തിലെ വികസനം തിരുവല്ലയിൽ നിന്ന് തുടങ്ങും .അനൂപ് ആന്‍റണി തനിക്കൊപ്പം വര്‍ഷങ്ങളായുണ്ടെന്നും അനൂപ് ആന്‍റണിയെ തിരുവല്ലയ്ക്ക് സമര്‍പ്പിക്കുകയാണെന്നും മോദി പറഞ്ഞു.കേരളത്തിൽ ബിജെപി അധികാരത്തിലെത്തിയാൽ ഡബിള്‍ എഞ്ചിൻ സര്‍ക്കാരിന്‍റെ എല്ലാ ആനുകൂല്യങ്ങളും കേരളത്തിന് കിട്ടും. ഇവിടെ വികസനത്തിൻ്റെ പുതിയ വെളിച്ചം വരും.കോട്ടയം മെഡിക്കൽ കോളേജിന്റെ കാര്യം കഷ്ടമാണ്. അടിസ്ഥാന സൗകര്യം ഇത്ര മോശമായിരിക്കെ എങ്ങനെ വികസനം ഉണ്ടാകും എന്ന് ചിന്തിക്കണം.

കേരളത്തിന്റെ ദേശീയപാത വികസനം, റെയിൽവേ വികസനം എന്നിവ നടപ്പാക്കുന്നത് എൻഡിഎ സർക്കാർ ആണ്.കേന്ദ്രം വിവിധ പദ്ധതികൾ അവതരിപ്പിച്ചു. കേരള സർക്കാർ അതൊക്കെ തടസപ്പെടുത്തി.ശബരി റയിൽ പാത തിരുവല്ലയ്‌ക്ക് വലിയ നേട്ടമാകും .കേരളത്തിൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നാൽ ഉണ്ടാകുന്ന ഇരട്ട എൻജിൻ സർക്കാരിന്റെ നേട്ടം ഇവിടത്തെ അമ്മമാർക്കും സഹോദരങ്ങൾക്കും ലഭ്യമാക്കും – പ്രധാനമന്ത്രി പറഞ്ഞു.

മൂന്നരയോടെ ചങ്ങനാശ്ശേരി എൻ.എസ്.എസ്. കോളേജിൽ ഹെലി കോപ്ടറിലിറങ്ങിയ മോദി, റോഡ് മാർഗം സഞ്ചരിച്ചാണ് തിരുവല്ലയിലെത്തിയത്. കുമ്മനം രാജശേഖരൻ ഉൾപ്പെടെയുള്ള നേതാക്കൾ വേദിയിൽ അദ്ദേഹത്തെ സ്വീകരിച്ചു.  എൻഡിഎ സ്ഥാനാര്‍ത്ഥികള്‍ മോദിക്കൊപ്പം വേദിയിൽ അണിനിരന്നു. തിരുവല്ലയിലെ പരിപാടിക്കുശേഷം പ്രധാനമന്ത്രി തിരുവനന്തപുരത്തേക്ക് പോയി 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പത്തനംതിട്ട ജില്ലാ യോഗാസന ചാമ്പ്യൻഷിപ്പ്

പത്തനംതിട്ട : ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ, മിനിസ്ട്രി ഓഫ് യൂത്ത് അഫയേഴ്സ് ആൻഡ് സ്പോർട്സ്, ആയുഷ് മന്ത്രാലയം,സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ, ഖേലോ ഇന്ത്യ എന്നിവയുടെ അംഗീകാരമുള്ള യോഗസാന ഭാരതിൻ്റെയും, യോഗാസന സ്പോർട്സ്...

സന്നിധാനത്ത് അയ്യപ്പ മാഹാത്മ്യം കഥകളി അരങ്ങേറി

ശബരിമല : മണ്ഡലകാലത്തിൻ്റെ പുണ്യത്തിൽ ശബരിമല സന്നിധാനത്ത് ധർമ്മശാസ്താവിൻ്റെ ചരിതം അരങ്ങിൽ പുനർജനിച്ചു. മണ്ണൂർക്കാവ് കഥകളി കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിലാണ് 'അയ്യപ്പ മാഹാത്മ്യം' കഥകളി അരങ്ങേറിയത്. ഇ. ജി. ജനാർദ്ദനൻ പോറ്റിയുടെ രചനയാണ് 'അയ്യപ്പ മാഹാത്മ്യം'....
- Advertisment -

Most Popular

- Advertisement -