Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsChanganaserryതെങ്ങണ എസ്‌റ്റേറ്റ്...

തെങ്ങണ എസ്‌റ്റേറ്റ് പടിയിൽ സ്വകാര്യ ബസ് റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറി: പത്തോളം പേർക്ക്  പരിക്ക്

ചങ്ങനാശേരി: തെങ്ങണ എസ്റ്റേറ്റ് പടിയിലിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് റോഡരികിലെ വൈദ്യുതി പോസ്റ്റിലേയ്ക്ക് ഇടിച്ചു കയറി. അപകടത്തിൽ പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു അപകടം. ചങ്ങനാശേരിയിൽ നിന്നും തോട്ടയ്ക്കാടിന് പോകുകയായിരുന്ന സെന്റ് തോമസ് ബസാണ് അപകടത്തിൽപ്പെട്ടത്. ആരുടെയും പരിക്ക് ഗുരുതരമല്ലെന്നാണ് ലഭിക്കുന്ന വിവരം.

തെങ്ങണ എസ്റ്റേറ്റ് പടിയിൽ നിയന്ത്രണം നഷ്ടമായ ബസ് റോഡിരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻ ഭാഗം പൂർണമായും തകർന്നു. അപകടത്തിൽ പത്തോളം യാത്രക്കാർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ പൊലീസും നാട്ടുകാരും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.  അപകടത്തെ തുടർന്ന് ചങ്ങനാശേരി –  തെങ്ങണ റോഡിൽ മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മുറിഞ്ഞകൽ ഗുരുമന്ദിരത്തിന് സമീപം കാറും ബസ്സും കൂട്ടിയിടിച്ച് നാല് പേർ മരിച്ചു

കോന്നി : മുറിഞ്ഞകൽ ഗ്രാമം ഇന്നുണർന്നത് വലിയ അപകട വാർത്തയറിഞ്ഞ്. മുറിഞ്ഞകൽ ഗുരുമന്ദിരത്തിന് സമീപം കാറും ബസ്സും കൂട്ടിയിടിച്ച് നാല് പേർ മരിച്ച അപകടം നടന്നത് ഇന്ന് പുലർച്ചെ 3.30 ന് ആയിരുന്നു. കോന്നി...

ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി: രോഗി വെന്തുമരിച്ചു

കോഴിക്കോട് : കോഴിക്കോട് ആംബുലൻസ് ട്രാൻസ്ഫോർമറിലിടിച്ച് കത്തി വാഹനത്തിലുണ്ടായിരുന്ന രോ​ഗി വെന്തുമരിച്ചു. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്.ഇന്നു പുലച്ചെ 3.50 ന് മിംസ് ആശുപത്രിക്ക് സമീപമായിരുന്നു അപകടം. സുലോചനയെ മലബാർ മെഡിക്കൽ കോളേജിൽനിന്ന്...
- Advertisment -

Most Popular

- Advertisement -