Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeEdathuaവിളവെടുപ്പ് നടത്തി...

വിളവെടുപ്പ് നടത്തി പതിനഞ്ച് ദിവസം പിന്നിട്ടിട്ടും നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധ സമരം

എടത്വ: വിളവെടുപ്പ് നടത്തി പതിനഞ്ച് ദിവസം പിന്നിട്ടിട്ടും നെല്ല് സംഭരിക്കാത്തതിൽ പ്രതിഷേധ സമരം. തലവടി ചൂട്ടുമാലി പാടശേഖര നെല്ലുത്പാദക സമിതിയാണ് തലവടി കൃഷി ഭവൻ ഉപരോധിച്ചത്. 110 ഏക്കർ വരുന്ന ചൂട്ടുമാലി പാടശേഖരത്തിന്റെ വിളവെടുപ്പ് നടത്തിയത് മാർച്ച് 28ന് ആണ്. കൊയ്ത്ത് കഴിഞ്ഞ ഉടൻ പാഡി മാർക്കറ്റിങ് അധികൃതരെ അറിയിക്കുകയും സംഭരണം നടത്തേണ്ട മില്ലിന്റെ പാടശേഖരത്ത് എത്തുകയും ചെയ്തിരുന്നു.

നെല്ല് കൂടുതൽ ദിവസം പാടത്ത് ഇടാൻ പറ്റാത്തതിനാൽ  മില്ലുകാരുടെ വ്യവസ്ഥ അംഗീകരിക്കാന്‍ തയ്യാറാകേണ്ടി വന്നു. വെളളിയാഴ്ച എത്തുമെന്ന ഉറപ്പിമേൽ ഏകദേശം 400 ചാക്ക് നെല്ല് കർഷകർ നിറയ്ക്കുകയും ചെയ്തു. നെല്ല് തക്ക സമയത്ത് സംഭരിക്കാത്തതിനെ തുടർന്ന് നിറച്ച ചാക്കുകൾ പൊട്ടിച്ച് ഉണക്കി കൊടുക്കണമെന്നാണ് മില്ലുകാരുടെ പ്രതിനിധി ആവശ്യപ്പെടുന്നത്. ഇത് വൻ സാമ്പത്തിക ബാധ്യത വരുത്തുമെന്ന് കർഷകർ പറഞ്ഞു.

പ്രസിഡൻ്റ് സന്തോഷ് മാത്യു, സുരേഷ് അഞ്ചുമനയ്ക്കല്‍,ഡോ. ജോൺസൺ വി ഇടിക്കുള, ശ്രീകല നായർ ,സാം തോമസ്, ശ്രീദാസ് വി, എൻ ഗോപിനാഥൻ ,രജീഷ് കുമാർ പൊയ്യാലുമാലിൽ, ചെറിയാൻ ജോർജ്ജ് എന്നിവരുടെ നേതൃത്വത്തില്‍ കൃഷി ഓഫീസർ സ്നേഹായ്ക്ക് നിവേദനം നല്‍കി. എടത്വ പോലീസ് എത്തുകയും കൃഷി ഓഫിസറും സമിതി ഭാരവാഹികളുമായി ചർച്ച നടത്തി. അടിയന്തിര നടപടി സ്വീകരിക്കുമെന്ന ഉറപ്പിന്മേൽ സമരം അവസാനിപ്പിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പരപ്പൊഴിഞ്ഞയിലെ മണ്ണെടുപ്പ് നിരോധിക്കണം : മാടപ്പള്ളി ഗ്രാമരക്ഷാസമിതി

ചങ്ങനാശ്ശേരി : മാടപ്പള്ളി പഞ്ചായത്തിലെ 10-ാം വാര്‍ഡില്‍പെട്ട പരപ്പൊഴിഞ്ഞയിലെ കുന്നിടിച്ചു വീണ്ടും മണ്ണെടുക്കുവാനുള്ള നീക്കം അധികാരികള്‍ നിരോധിക്കണമെന്ന് മാടപ്പള്ളി ഗ്രാമരക്ഷാസമിതി ആവശ്യപ്പെട്ടു. നൂറുകണക്കിനാളുകള്‍ തിങ്ങിപാര്‍ക്കുന്ന സ്ഥലത്തോട് ചേര്‍ന്നുകിടക്കുന്ന 11 ഏക്കറിലെ മണ്ണെടുത്ത് മാറ്റുമ്പോള്‍...

തദ്ദേശ തിരഞ്ഞെടുപ്പ് : ഹരിതചട്ടം കർശനമായി പാലിക്കണം

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടപ്പിലാക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക്, പി.വി.സി., ഫ്ലക്സ് തുടങ്ങിയവ പൂർണമായും നിരോധിച്ചു. ബോർഡുകൾ, ബാനറുകൾ, ഹോർഡിംഗുകൾ തുടങ്ങിയവ...
- Advertisment -

Most Popular

- Advertisement -