ചെങ്ങന്നൂർ : സ്വകാര്യ ആശുപത്രി മേഖലയിലെ ശമ്പള പരിഷ്ക്കരണം അട്ടിമറിക്കാനുള്ള മാനേജുമെൻ്റുകളുടെ നീക്കത്തിനെതിരെ കേരള സ്റ്റേറ്റ് പ്രൈവറ്റ് ഹോസ്പിറ്റൽ എംപ്ലോയീസ് ഫെഡറേഷൻ സംസ്ഥാന കമ്മറ്റി സംസ്ഥാന വ്യാപകമായി പ്രതിഷേധ ദിനം ആചരിച്ചു.ചെങ്ങന്നൂർ കൊല്ലകടവ് സഞ്ജീവനി ആശുപത്രിയിൽ നടന്ന പ്രതിഷേധ ദിനാചരണം ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം പ്രവീൺ കുമാർ ഉദ്ഘാടനം ചെയ്തു. അജിത,ശാലിനി സജിത, ജിനി എന്നിവർ സംസാരിച്ചു.