ടെഹ്റാൻ : ഇറാനിൽ സാമ്പത്തിക പ്രതിസന്ധിക്കെതിരെയുള്ള പ്രക്ഷോഭം ആളിപ്പടരുന്നു.പരമോന്നത നേതാവ് അയത്തൊള്ള അലി ഖമേനിയുടെ ഏകാധിപത്യം തുലയട്ടെ എന്ന മുദ്രാവാക്യവുമായി തെരുവിൽ പ്രതിഷേധിക്കുകയാണ് ഇറാനിയൻ ജനത.രാജ്യത്തെ 31 പ്രവിശ്യകളിലും പ്രതിഷേധം നടക്കുകയാണ്.രാജ്യത്തുടനീളം ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും വിച്ഛേദിച്ചു. 50ഓളം പേർ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടെന്നും 2,500 പേർ കരുതൽ തടങ്കലിലാണെന്നുമാണ് റിപ്പോർട്ടുകൾ.
അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിലും കറൻസിയുടെ മൂല്യതകർച്ചയിലും പ്രതിഷേധിച്ച് ഡിസംബർ അവസാനം ആരംഭിച്ച സമരമാണ് ഭരണകൂടത്തിനെതിരായ പ്രക്ഷോഭമായി മാറിയത് .പ്രക്ഷോഭത്തിന് പിന്നിൽ വിദേശശത്രുക്കളാണെന്ന് അയത്തൊള്ള ഖമനേയി ആരോപിച്ചു. പ്രതിഷേധക്കാരെ കൊലപ്പെടുത്തിയാൽ ശക്തമായ നടപടിയുണ്ടാകുമെന്ന് ഡോണൾഡ് ട്രംപ് മുന്നറിയിപ്പു നൽകിയിരുന്നു .ഇറാനിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കാനും കേന്ദ്ര സർക്കാർ അഭ്യർഥിച്ചു .






