Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാന കമ്മിറ്റിയിലേക്ക്...

സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കാത്തതില്‍ പരസ്യപ്രതിഷേധം: എ പത്മകുമാറിനെതിരായ നടപടി സംസ്ഥാന സെക്രട്ടേറിയറ്റിലെന്ന് സൂചന

പത്തനംതിട്ട : സിപിഎം സംസ്ഥാന കമ്മിറ്റിയിലേക്ക് പരിഗണിക്കാത്തതില്‍ പരസ്യപ്രതിഷേധം നടത്തിയ എ പത്മകുമാറിനെതിരായ നടപടി സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍.

വെള്ളിയാഴ്ച ചേരുന്ന സംസ്ഥാന സെക്രട്ടേറിയറ്റില്‍ വിഷയം ചര്‍ച്ചയായേക്കും. ഇന്ന് ചേര്‍ന്ന സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയില്‍ പത്മകുമാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്ന് ജില്ലാ സെക്രട്ടറി രാജു എബ്രഹാം പറഞ്ഞു.

പാര്‍ട്ടിക്കെതിരെ മുന്‍ നിലപാടുകള്‍ എ. പത്മകുമാര്‍ തിരുത്തിയതിന് പിന്നാലെയാണ് പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേര്‍ന്നത്.  ജില്ലാ കമ്മറ്റിയില്‍ പത്മകുമാറുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തില്ല. സംഘടനാപരമായ വിഷയങ്ങള്‍ പരിഗണിക്കേണ്ടത് സംസ്ഥാന നേതൃത്വത്തിന്റെ സാന്നിധ്യത്തിലാണെന്നും രാജു എബ്രഹാം പറഞ്ഞു. പത്മകുമാര്‍ പൂര്‍ണമായി കമ്മിറ്റിയില്‍ പങ്കെടുത്തുവെന്നും മറ്റു പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റംസാൻ-വിഷു-ഈസ്റ്റർ ഫെയർ സംഘടിപ്പിക്കും

തിരുവനന്തപുരം : സംസ്ഥാനത്ത് ഭക്ഷ്യ പൊതുവിതരണ വകുപ്പ് സപ്ലൈകോയുടെ ആഭിമുഖ്യത്തിൽ റംസാൻ-വിഷു-ഈസ്റ്റർ ഫെയറുകൾ ആരംഭിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിൽ അറിയിച്ചു. മാർച്ച് 25 മുതൽ 31 വരെ ഓരോ ജില്ലയിലും പ്രധാനപ്പെട്ട...

അഖില ഭാരത ഭാഗവത മഹാ സത്രം 31 ന് തിരുവല്ലായിൽ തുടങ്ങും

തിരുവല്ല: 40- മത് അഖില ഭാരത ഭാഗവത മഹാ സത്രം ഈ മാസം 31 മുതൽ ഏപ്രിൽ 11 വരെ കാവുംഭാഗം ആനന്ദേശ്വരം ശിവ ക്ഷേത്രത്തിൽ നടക്കും. ഗുരുവായൂർ ഭാഗവത സത്ര സമിതിയുടേയും...
- Advertisment -

Most Popular

- Advertisement -