Wednesday, December 3, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaപുഞ്ച കൊയ്ത്തും...

പുഞ്ച കൊയ്ത്തും നെല്ലെടുപ്പും: ഉദ്യോഗസ്ഥതല ദ്രുതകര്‍മ്മ സേനകള്‍ ക്യത്യമായി ഇടപെടണം- ജില്ലാ കളക്ടര്‍

ആലപ്പുഴ: കുട്ടനാട്ടിലെ പുഞ്ച കൊയ്ത്തും നെല്ലെടുപ്പും സുഗമമായി നടക്കുവാനും പ്രശ്‌നങ്ങള്‍ പ്രാദേശികമായി പരിഹരിക്കുവാനും ക്യഷി ഡെപ്യൂട്ടി ഡയറക്ടര്‍മാരുടെ നേത്യത്വത്തില്‍ ജില്ലാതലത്തില്‍  രൂപീകരിച്ച ഉദ്യോഗസ്ഥതല ദ്രുതകര്‍മ്മ സേനകള്‍ ക്യത്യമായി ഇടപെടണമെന്ന് ജില്ലാ കളക്ടര്‍ അലക്‌സ് വര്‍ഗീസ് നിര്‍ദ്ദേശിച്ചു.

കുട്ടനാട്ടിലെ പുഞ്ച കൊയ്ത്തും നെല്ലെടുപ്പും സംബന്ധിച്ച് ജില്ലാ കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്ന ഉദ്യോഗസ്ഥതല അവലോകന യോഗത്തിലാണ് നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

മാര്‍ച്ച് മാസത്തില്‍ കൂടുതല്‍ കൊയ്ത്ത് യന്ത്രങ്ങള്‍ ആവശ്യമായി വരും. ഇവയുടെ ലഭ്യത ഉറപ്പാക്കാനാവശ്യമായ നടപടികള്‍ കൃഷിഭവന്‍ തലത്തില്‍ സ്വീകരിക്കണം. ഓരോ കൃഷിഭവന്‍ പരിധിയിലും കൊയ്തുവരുന്ന പാടശേഖരങ്ങളില്‍ ഇറങ്ങുന്ന കൊയ്ത്ത് മെഷീനുകളെ സംബന്ധിച്ച വിവരങ്ങള്‍ നിര്‍ദ്ദിഷ്ട പ്രൊഫോര്‍മയില്‍ പൂരിപ്പിച്ച് ബന്ധപ്പെട്ട പാടശേഖര സമിതികള്‍ കൃഷി ഓഫീസറെ ഏല്‍പ്പിക്കണം.

കൃഷി ഓഫീസര്‍ കൊയ്ത്ത് മെഷീന്‍ സംബന്ധിച്ച വിവരങ്ങളടങ്ങിയ പ്രസ്തുത രേഖ സാക്ഷ്യപ്പെടുത്തി ജില്ലാതലത്തില്‍ കാര്‍ഷിക യന്ത്രവത്ക്കരണ മിഷന്‍ നോഡല്‍ ഓഫീസില്‍ എത്തിക്കണം. കൊയ്ത്ത് സംബന്ധിച്ച കൃത്യമായ നിരീക്ഷണവും ഇടപെടലും സാധ്യമാക്കാന്‍ ഇത് അനിവാര്യമാണ്. എല്ലാ കൃഷി ഉദ്യോഗസ്ഥരും പാടശേഖര സമിതികളും ഈ നിര്‍ദ്ദേശം കൃത്യമായി പാലിക്കേണ്ടതാണ്.

നെല്ല് സംഭരണം സംബന്ധിച്ച് സപ്ലൈക്കോ പുറപ്പെടുവിച്ച നടപടിക്രമത്തിലെ മാനദണ്ഡങ്ങള്‍ ക്യത്യമായി പാലിക്കുന്നുണ്ടെന്ന് സപ്ലൈക്കോയിലെ പാഡി മാര്‍ക്കറ്റിംഗ് ഓഫീസര്‍മാര്‍ ഉറപ്പുവരുത്തണം. കിഴിവ് സംബന്ധിച്ച് ഉടലെടുക്കുന്ന തര്‍ക്കങ്ങള്‍, സപ്ലൈക്കോ ഉദ്യോഗസ്ഥര്‍, പഞ്ചായത്തുതല മോണിറ്ററിംഗ് സമിതി, ബന്ധപ്പെട്ട കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍മാര്‍ എന്നിവര്‍ ഇടപെട്ട് പരിഹരിക്കണമെന്നും​ നിര്‍ദ്ദേശിച്ചു.

ഏതെങ്കിലും പാടശേഖരത്തില്‍  രണ്ട് ശതമാനത്തിലധികം കിഴിവ് ആവശ്യപ്പെട്ടാല്‍ ആ വിവരം ജില്ലാകളക്ടറെ അറിയിക്കണം.കൊയ്ത്ത് യന്ത്രത്തിന്റെ വാടക, ഒരേക്കര്‍ കൊയ്‌തെടുക്കുന്ന സമയം മുതലായ കാര്യങ്ങളില്‍ ജില്ലാതലത്തില്‍ നല്‍കിയിട്ടുള്ള നിര്‍ദ്ദേശങ്ങള്‍ അപ്രകാരം പാലിക്കേണ്ടതാണെന്നും കളക്ടര്‍ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് തിരിച്ച് പിടിച്ച് യു ഡി എഫ്

കോഴഞ്ചേരി : കോയിപ്രം ബ്ലോക്ക് പഞ്ചായത്ത് തിരിച്ച് പിടിച്ച് യു ഡി എഫ്. അവിശ്വാസ പ്രമേയത്തിലൂടെ പ്രസിഡൻ്റ് കെ കെ വത്സല, വൈസ് പ്രസിഡൻ്റ് ഉണ്ണി പ്ലാച്ചേരി എന്നിവർ പുറത്തായി.      കോയിപ്രം ബ്ലോക്ക് ഇടയ്ക്കാട്...

Kerala Lottery Results: 29-07-2024 Win Win W-780

1st Prize Rs.7,500,000/- (75 Lakhs) WL 323721 (IRINJALAKKUDA) Consolation Prize Rs.8,000/- WA 323721 WB 323721 WC 323721 WD 323721 WE 323721 WF 323721 WG 323721 WH 323721 WJ...
- Advertisment -

Most Popular

- Advertisement -