പാലക്കാട് : ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ ഡിഎംകെ (ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള)സ്ഥാനാർഥിയായി കോൺഗ്രസ് നേതാവ് എൻ.കെ.സുധീറിനെ പ്രഖ്യാപിച്ച് പി.വി.അൻവർ എംഎൽഎ. പാലക്കാടും ചേലക്കരയിലും ഡിഎംകെ സ്ഥാനാര്‍ഥി ഉണ്ടാകുമെന്ന് അൻവർ പറഞ്ഞു. ഇടതു മുന്നണി വിട്ട അൻവർ രൂപീകരിച്ച പാർട്ടിയാണ് ഡെമോക്രാറ്റിക് മൂവ്മെന്‍റ് ഓഫ് കേരള. എഐസിസി അംഗമാണ് എൻ.കെ.സുധീർ.