തിരുവനന്തപുരം : ക്രിസ്മസ് പരീക്ഷയുടെ ചില ചോദ്യപ്പേപ്പറുകള്‍ ചോര്‍ന്നുവെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻ കുട്ടി സ്ഥിരീകരിച്ചു. ഡിജിപിക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും കുറ്റവാളികളെ നിയമത്തിനു മുന്നിൽ കൊണ്ട് വരുമെന്നും മന്ത്രി വ്യക്തമാക്കി. ചോദ്യപേപ്പർ പ്രസിദ്ധീകരിച്ച യൂട്യൂബ് ചാനലുകൾക്കെതിരെ നടപടിയുണ്ടാകും. ചോദ്യപ്പേപ്പര്‍ തയാറാക്കുന്ന അധ്യാപകര്‍ക്കോ ചുമതലയുള്ള ഉദ്യോഗസ്ഥര്‍ക്കോ ഓണ്‍ലൈന്‍ ട്യൂഷന്‍ ആപ്പുകളുമായോ യൂട്യൂബ് ചാനലുകളുമായോ ബന്ധമുണ്ടോയെന്ന് വിദ്യാഭ്യാസവകുപ്പ് അന്വേഷണം തുടങ്ങി.