Wednesday, March 4, 2026
No menu items!

subscribe-youtube-channel

HomeNewsബി ജെ...

ബി ജെ പിയും സംഘപരിവാറുമാണ് മുഖ്യമന്ത്രിയെ മുൻനിർത്തി കേരളം ഭരിക്കുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ

പത്തനംതിട്ട : ഒരു എം എൽ എ പോലും ഇല്ലാത്ത ബി ജെ പിയും സംഘപരിവാറുമാണ് മുഖ്യമന്ത്രിയെ  മുൻനിർത്തി കേരളം ഭരിക്കുന്നതെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു.
രാഹുൽ ഗാന്ധി നേത്യത്വം കൊടുക്കുന്ന ഇന്ത്യാ മുന്നണിയിലാണോ, ഇ പി ജയരാജനും പിണറായി വിജയനും നേതൃത്വം കൊടുക്കുന്ന എൻ ഡി എ മുന്നണിയിലാണോ തങ്ങൾ ഉള്ളതെന്ന് ബിനോയി വിശ്വവും സി പി ഐ യും വ്യക്തമാക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.പത്തനംതിട്ടയിൽ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുൽ മാങ്കുട്ടത്തിൽ.

ബി ജെ പിയുടെ ഘടകകക്ഷിയുടെ പ്രതിനിധിയായ കെ കൃഷ്ണൻകുട്ടിയെ പിണറായി ക്യാബിനറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.കേരളത്തിൽ സംഘപരിവാറിന് വേണ്ടി സി പി എം ഇസ്ലാമോഫോബിയ വളർത്തുകയാണ്.പച്ചക്ക് വർഗ്ഗീയത പറഞ്ഞാണ് ശൈലജ ടീച്ചർ വടകരയിൽ തിരഞ്ഞെടുപ്പ് പ്രചരണം നടത്തിയത്.

ശൈലജ ടീച്ചറെയും ശശികല ടീച്ചറെയും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയാണെന്ന ആരോപണം രാഹുൽ ആവർത്തിച്ചു. ഷാഫി പറമ്പിലിന് വോട്ട് ചെയ്തവരെല്ലാം പാക്കിസ്ഥാനിൽ പോകണമെന്നാണ് ഇടത് സൈബറിടങ്ങളിൽ പ്രചരണം ഉണ്ടായത്. ഇത്തരം പ്രചരണങ്ങൾ സംഘപരിവാറിൻ്റെ ഭാഗത്ത് നിന്ന് മാത്രമാണ് മുമ്പ് ഉണ്ടായിട്ടുള്ളത്.

ഇടത് ഉണ്ടെങ്കിലേ ഇന്ത്യ ഉള്ളു എന്ന് ക്യാപ്ഷനെഴുതിയ ഇടത് മുന്നണി കൺവീനർ ഇപ്പോൾ ഇടതാണോ വലതാണോ എന്നറിയാൻ കഴിയാത്ത അവസ്ഥയിലാണ്. ഇ പി ജയരാജനും പിണറായി വിജയനും മാധ്യമങ്ങളെ അറിയിക്കാതെ കേന്ദ്രത്തിൽ ഒരു ബോർഡ് ചെയർമാൻ പോലുമല്ലാത്ത ബി ജെ പി യുടെ പ്രഭാരിയായ പ്രകാശ് ജാവദേക്കറെ കണ്ടത് എന്തിനെന്ന് വ്യക്തമാക്കണമെന്നും രാഹുൽ മാങ്കൂട്ടത്തിൽ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ കാൽവഴുതി ഓടയിൽ വീണ് മരിച്ചു

കോഴിക്കോട് : കനത്ത മഴയിൽ ബസ് സ്റ്റോപ്പിൽ നിൽക്കുമ്പോൾ കാൽവഴുതി ഓടയിൽ വീണ് വയോധികൻ മരിച്ചു .പാലാഴി സ്വദേശി ശശിയാണ് (60) മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്. കനത്ത മഴ കാരണം ബസ്...

നേപ്പാളില്‍ കുല്‍മന്‍ ഘിസിങ് ഇടക്കാല പ്രധാനമന്ത്രിയായേക്കും

കഠ്മണ്ഡു : ജെൻ സീ പ്രക്ഷോഭം തുടരുന്ന നേപ്പാളിൽ വൈദ്യുതി ബോർഡ് മുൻ സിഇഒ കുൽമൻ ഘിസിങ് ഇടക്കാല പ്രധാനമന്ത്രിയായേക്കുമെന്ന് റിപ്പോർട്ട്. ജെന്‍ സി പ്രതിഷേധക്കാര്‍ കുല്‍മനെ സ്വാഗതം ചെയ്തിട്ടുണ്ട്. ഏവര്‍ക്കും പ്രിയങ്കരനായ...
- Advertisment -

Most Popular

- Advertisement -