Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsരാഹുൽ മാങ്കൂട്ടത്തിന്റെ...

രാഹുൽ മാങ്കൂട്ടത്തിന്റെ സസ്പെൻഷൻ കോൺഗ്രസിന്റെ രാഷ്ട്രീയ തട്ടിപ്പ് : പി കെ കൃഷ്ണദാസ്

തൃശൂർ : രാഹുൽ മാങ്കൂട്ടത്തിലിന്റെ സസ്പെൻഷൻ  കോൺഗ്രസിന്റെ  രാഷ്ട്രീയ തട്ടിപ്പും നാടകവുമാണെന്ന് പി കെ കൃഷ്ണദാസ്. പാലക്കാട്ടെ വോട്ടർമാരെ പരിഹസിക്കുന്നതിനു തുല്യം. പാർട്ടിക്ക് വേണ്ടാത്ത ആളെ പൊതു സമൂഹത്തിന്റെ തലയിൽ കെട്ടിവെക്കുന്നതിന്റെ ധാർമികത കോൺഗ്രസ് വിശദീകരിക്കണം.

ഔദ്യോഗിക രേഖകളിൽ രാഹുൽ കോൺഗ്രസിന്റെ എം എൽ എ, പാർട്ടിയിൽ നിന്നുള്ള സസ്പെൻഷൻ പ്രഹസനം. രാഹുലിനെ സംരക്ഷിക്കുന്നത് കെ സി വേണുഗോപാൽ, വി ഡി സതീശൻ, ഷാഫി എന്നീ ത്രിമൂർത്തികളാണെന്നും പി കെ കൃഷ്ണദാസ് ആരോപിച്ചു.

ആഗോള അയ്യപ്പ സംഗമത്തിന്റെ ഉദ്ഘാടനത്തിന് തമിഴ്നാട് മുഖ്യമന്ത്രിയെയും, ഉപമുഖ്യമന്ത്രിയെയും ക്ഷണിച്ചത് അപലപനീയമാണ് . ശബരിമലയെ തകർക്കാനുള്ള തീരുമാനത്തിന്റെ ആവർത്തനം. ഹിന്ദു വിശ്വാസത്തെ പരസ്യമായി അവഹേളിച്ച നേതാക്കളാണ് തമിഴ്നാട് മുഖ്യമന്ത്രിയും, ഉപമുഖ്യമന്ത്രിയും. വിശ്വാസികളോട് പരസ്യമായി മാപ്പ് ചോദിക്കണം, ഇല്ലെങ്കിൽ പിണറായി വിജയനെയും, സ്റ്റാലിനെയും, ഉദയനിധി സ്റ്റാലിനെയും തടയുമെന്നും പി കെ കൃഷ്ണദാസ് പറഞ്ഞു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്പാ ബലാത്സംഗ കേസിൽ ഒരാൾ കൂടി പൊലീസ് പിടിയിൽ

പത്തനംതിട്ട : തിരുവല്ല സ്പാ ബലാത്സംഗ കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. തിരുവല്ല ചുമത്ര സ്വദേശി വൊക്കൻ എന്ന് വിളിക്കുന്ന പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്ന് ഇന്ന് പുലർച്ചെയാണ്...

വിവിപാറ്റിലെ ചിഹ്നം മാറിയെന്ന പരാതി: ആരോപണം അടിസ്ഥാനരഹിതമെന്ന് ജില്ലാ കളക്ടര്‍

പത്തനംതിട്ട : ആറന്മുള നിയോജക മണ്ഡലത്തിലെ കുമ്പഴ വടക്ക് ഒന്നാം ബൂത്തില്‍ വിവിപാറ്റില്‍ ചിഹ്നം മാറി വോട്ട് വീണതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് വരണാധികാരി കൂടിയായ ജില്ലാ കളക്ടര്‍ എസ് പ്രേം കൃഷ്ണന്‍ പറഞ്ഞു....
- Advertisment -

Most Popular

- Advertisement -