Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമല സ്വര്‍ണക്കൊള്ള...

ശബരിമല സ്വര്‍ണക്കൊള്ള : കുറ്റപത്രത്തിന്‍റെ കരട് തയ്യാറായി

തിരുവനന്തപുരം : ശബരിമല സ്വര്‍ണക്കൊള്ള കേസിൽ കുറ്റപത്രം ഉടൻ സമര്‍പ്പിക്കുമെന്ന് അന്വേഷണ സംഘം. കുറ്റപത്രത്തിന്‍റെ കരട് തയ്യാറായി. ഈ മാസം ആദ്യം തന്നെ കുറ്റപത്രം സമര്‍പ്പിക്കാനാണ് എസ്ഐടി നീക്കം. ഇതിനിടെ, കേസിലെ മുഖ്യസാക്ഷികല്‍ കോടതിയിൽ രഹസ്യമൊഴി നൽകി.

ജ്വല്ലറി ജീവനക്കാരനായ കൽപേഷ് അടക്കമുള്ളവരാണ് കോടതിയിൽ രഹസ്യ മൊഴി നൽകിയത്. ചെന്നൈ സ്മാര്‍ട്ട് ക്രിയേഷനിൽ നിന്നും സ്വര്‍ണം കൽപേഷാണ് ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന് എത്തിച്ചത്.ഉണ്ണികൃഷ്ണൻ പോറ്റിയുടെ അടുത്ത അനുയായികളും കേസിൽ സാക്ഷികളാണ്. കേസിലെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് ഈ മാസം ഒമ്പതിന് നൽകും.

കുറ്റപത്രം സമര്‍പ്പിക്കാൻ വൈകുന്നതിൽ നേരത്തെ കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. പ്രതികള്‍ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമര്‍പ്പിക്കാത്തത് പ്രതികള്‍ക്ക് സ്വഭാവിക ജാമ്യം ലഭിക്കുന്നതിലേക്ക് നയിച്ചിരുന്നു.   ഇതിനിടെയാണ് കുറ്റപത്രം വേഗത്തിൽ സമര്‍പ്പിക്കാനുള്ള നടപടികളുമായി എസ്ഐടി മുന്നോട്ടുപോകുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച്  സുരേഷ് ഗോപി എം പി

തൃശൂർ: എയിംസ് ആലപ്പുഴയിൽ സ്ഥാപിക്കണമെന്ന നിലപാട് ആവർത്തിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി എം പി. ചില രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തി ആലപ്പുഴയിൽ എയിംസ് വേണ്ടെന്ന് ആരെങ്കിലും വാദിച്ചാൽ താൻ അത് നിർബന്ധമായും തൃശൂരിൽ...

വിഴിഞ്ഞം തുറമുഖം : സപ്ലിമെന്ററി കൺസഷൻ കരാർ ഒപ്പുവച്ചു

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖപദ്ധതിയിൽ വാണിജ്യ പ്രവർത്തനം ആരംഭിക്കുന്നതിനുള്ള സപ്ലിമെന്ററി കൺസഷൻ കരാർ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ സംസ്ഥാന സർക്കാരും അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡും ഒപ്പുവച്ചു.തുറമുഖപദ്ധതിയിൽ നിന്നും...
- Advertisment -

Most Popular

- Advertisement -