Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsഒളിവിലായിരുന്ന രാഹുൽ...

ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് വോട്ട് രേഖപ്പെടുത്തി

പാലക്കാട് : ബലാത്സംഗ കേസുകളെത്തുടർന്ന് ഒളിവിലായിരുന്ന രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് എത്തി വോട്ട് രേഖപ്പെടുത്തി.പാലക്കാട് നഗരസഭയിലെ കുന്നത്തൂര്‍മേട് സൗത്തിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളിലെ ബൂത്ത് നമ്പര്‍ രണ്ടിലാണ് രാഹുല്‍ വോട്ടുചെയ്ത് മടങ്ങിയത്. 15 ദിവസം നീണ്ട ഒളിവുജീവിതം അവസാനിപ്പിച്ചാണ് രാഹുൽ എത്തിയത് .

തനിക്കെതിരേ പറഞ്ഞതും തനിക്ക് അനുകൂലമായി പറഞ്ഞതും കോടതിയുടെ മുന്‍പാകെയുണ്ടെന്നും കോടതി തീരുമാനിക്കട്ടേയെന്നും രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു .രണ്ട് പീഡന കേസുകളിൽ ഒന്നിൽ മുൻകൂർ ജാമ്യം ലഭിക്കുകയും മറ്റൊന്നിൽ അറസ്റ്റ് തടയുകയും ചെയ്തതിന് പിന്നാലെയാണ് വോട്ട് ചെയ്യാൻ രാഹുൽ എത്തിയത്.വോട്ട് ചെയ്തതിന് ശേഷം കുറച്ചു സമയം എംഎൽഎ ഓഫിസിൽ ചിലവിട്ട രാഹുൽ വീട്ടിലേക്ക് മടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഏകദിന പരിശീലന പരിപാടി

തിരുവല്ല : പത്തനംതിട്ട ജില്ലയിലെ farmer producer company കളുടെ സംയുക്ത ആഭിമുഖ്യത്തിൽ SFAC, NABARD, NDDB തുടങ്ങിയ ഗവൺമെൻറ് ഏജൻസികളുടേ മേൽനോട്ടത്തിൽ തിരുവല്ല ബോധന ഹാളിൽ വച്ച് നടന്ന നാളികേര അധിഷ്ഠിത...

മൂഴിയാർ ഡാം ; ജാഗ്രത പാലിക്കണമെന്ന് അധികൃതർ

പത്തനംതിട്ട : മൂഴിയാർ ജലസംഭരണിയിൽ ജലനിരപ്പ് ഉയർന്നതിനാൽ  രണ്ടാമത്തെ ഷട്ടർ 20 സെൻ്റീ മീറ്ററിൽ നിന്ന് 30 സെൻ്റീ മീറ്റർ തുറന്ന് ജലം പുറത്തേക്ക് ഒഴുക്കുന്നുണ്ട്. ആങ്ങമൂഴി, സീതത്തോട് തുടങ്ങിയ സ്ഥലങ്ങളിൽ നദിയിൽ ജലനിരപ്പ്...
- Advertisment -

Most Popular

- Advertisement -