Thursday, October 16, 2025
No menu items!

subscribe-youtube-channel

HomeNewsഓണത്തിന് മലയാളികൾക്കായി വിപുലമായ...

ഓണത്തിന് മലയാളികൾക്കായി വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കി  റെയിൽവെ

തിരുവനന്തപുരം : ഓണത്തിന് ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വരുന്ന മലയാളികൾക്കായി വിപുലമായ യാത്രാ സൗകര്യങ്ങൾ ഒരുക്കി  റെയിൽവെ. ജൂലൈ മുതൽ തന്നെ സർവീസ് ആരംഭിച്ച സ്പെഷ്യൽ ട്രെയിനുകളടക്കം 92 സ്പെഷ്യൽ ട്രെയിൻ സർവീസുകളാണ്  പ്രഖ്യാപിച്ചതെന്ന് ദക്ഷിണ റെയിൽവെ വക്താവ് അറിയിച്ചു.

ചെന്നൈയിൽ നിന്ന് ആറ് സർവീസുകളും മംഗളൂരുവിലേക്ക് 22 സർവീസുകളും ബെംഗളൂരുവിലേക്ക് 18 സർവീസുകളും വേളാങ്കണ്ണിയിലേക്ക് 10 സർവീസുകളും പാട്‌നയിലേക്ക് 36 സർവീസുകളും ഓണത്തോട് അനുബന്ധിച്ച് നടത്തുന്നുണ്ടെന്നാണ് അറിയിപ്പ്. ഇതോടൊപ്പം പത്ത് ട്രെയിനുകളിൽ അധിക കോച്ച് ഓണക്കാലത്തെ തിരക്കിന്റെ പശ്ചാത്തലത്തിൽ ഉൾപ്പെടുത്തും.

തിരുവനന്തപുരം – കോഴിക്കോട് -തിരുവനന്തപുരം ജൻശതാബ്ദി എക്‌സ്പ്രസ് (12076/12075) ട്രെയിനിൽ ഒരു ചെയർ കാർ അധികമായി ഉൾപ്പെടുത്തി. തിരുവനന്തപുരം എറണാകുളം – തിരുവനന്തപുരം വഞ്ചിനാട് എക്സ്പ്രസ് (16304/16303) ട്രെയിനിൽ ഒരു ജനറൽ സെക്കൻ്റ് ക്ലാസ് കോച്ച് കൂടി ചേർത്തു.

തിരുവനന്തപുരം – ഗുരുവായൂർ തിരുവനന്തപുരം ഇൻ്റർസിറ്റി എക്സ്പ്രസ് (16342/16341) ട്രെയിനിലും തിരുവനന്തപുരം – മധുരൈ – തിരുവനന്തപുരം അമൃത എക്സ്പ്രസ് (16343/16344) ട്രെയിനിലും ഒരു ജനറൽ സെക്കൻ്റ് ക്ലാസ് കോച്ച് വീതമാണ് ഉൾപ്പെടുത്തിയത്. മംഗളൂരു – തിരുവനന്തപുരം മംഗളൂരു മാവേലി എക‌്സ്പ്രസ് (16603/16604) ട്രെയിനിൽ സ്ലീപ്പർ കോച്ചും അധികമുണ്ട്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ പ്രതിനിധി സംഘം റഷ്യയിൽ

മോസ്ക്കോ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയും റഷ്യൻ ഓർത്തഡോക്സ് സഭയും തമ്മിലുള്ള  ഉഭയകക്ഷി ചർച്ചകളുടെ ഭാഗമായി പ്രതിനിധി സംഘം റഷ്യയിലെത്തി. സന്യസ്തരും, സഭയുടെ മാധ്യമ വിഭാഗത്തിൻ്റെ പ്രതിനിധികളുമാണ് സംഘത്തിലുള്ളത്.  റഷ്യൻ ഓർത്തഡോക്സ് സഭയുടെ...

Kerala Lotteries Results 07-07-2025 Bhagyathara BT-10

1st Prize : ₹1,00,00,000/- BZ 745119 (CHITTUR) Consolation Prize ₹5,000/- BN 745119 BO 745119 BP 745119 BR 745119 BS 745119 BT 745119 BU 745119 BV 745119 BW...
- Advertisment -

Most Popular

- Advertisement -