Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിൽ മഴയും...

ശബരിമലയിൽ മഴയും മൂടൽ മഞ്ഞും : തീർഥാടകൾ ജാഗ്രത പാലിക്കണമെന്ന് ദേവസ്വം ബോർഡ്

ശബരിമല : ശബരിമലയിൽ മഴയും മൂടൽ മഞ്ഞും ശക്തമായതോടെ
തീർഥാടകൾ ജാഗ്രത പാലിക്കണമെന്ന് ദേവസ്വം ബോർഡും സർക്കാരും.  വ്യാഴം പുലർച്ചെ മുതൽ ശബരിമലയിലും പരിസര പ്രദേശങ്ങളിലും മഴയും മഞ്ഞും തുടരുകയാണ്. എന്നാൽ നിലവിൽ ശബരിമലയിലും പമ്പയിലും ആശങ്കപ്പെടേണ്ട സാഹചര്യങ്ങൾ ഇല്ലെന്ന് ദുരന്ത നിവാരണ സേന അറിയിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെ നേതൃത്വത്തിൽ മുന്നൊരുക്കങ്ങൾ നടത്തിക്കഴിഞ്ഞു. തീർഥാടകർക്ക് നിയന്ത്രണങ്ങൾ ഇതുവരെ ഏർപ്പെടുത്തിയിട്ടില്ല.

ശബരിമലയിലെ മഴ സാന്നിധ്യവും അനുബന്ധ സാഹചര്യങ്ങളും വിലയിരുത്താൻ എഡി എമ്മിനെ ചുമതലപ്പെടുത്തി. ശബരിമലയിലെ ഉൾവനങ്ങളിൽ മഴ ശക്തമാകുന്നുണ്ടോ എന്നും നിരീക്ഷിക്കും. രാത്രിയാത്ര ചെയ്യുന്ന തീർഥാടകർ ജാഗ്രത പുലർത്തണം.

തമിഴ്നാട്ടിൽ ശക്തമായ മഴ തുടരുന്നതിനാൽ അവിടെ നിന്നുള്ള തീർഥാടകരുടെ എണ്ണത്തിൽ നേരിയ കുറവുണ്ട്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് : നാല് ജില്ലകളിൽ ഓറഞ്ച് അലെർട്ട്

തിരുവനന്തപുരം : സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് കാലാവസ്ഥ കേന്ദ്രം മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചു.കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റു ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു .ഇടിമിന്നലോടും കാറ്റോടും...

അഡ്വ. ആർ കൃഷ്ണകുമാർ മുസ്ലിം ലീഗിൽ ചേർന്നു

പത്തനംതിട്ട: സിപിഎം നേതാവ് അഡ്വ. ആർ കൃഷ്ണകുമാർ മുസ്ലിം ലീഗിൽ ചേർന്നു. സിപിഎമ്മിൽ ഉന്നത പദവികൾ വഹിച്ചിരുന്ന കൃഷ്ണകുമാർ ഒരു മാസം മുമ്പ് വരെ തൊട്ടപ്പുഴശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായിരുന്നു. കോയിപ്രം ബ്ലോക്ക് പഞ്ചായത്ത്...
- Advertisment -

Most Popular

- Advertisement -