Saturday, April 19, 2025
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് മഴ...

സംസ്ഥാനത്ത് മഴ ശക്തമാകും : 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ മുന്നറിയിപ്പ്. 2 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കിയിലും മലപ്പുറത്തുമാണ് ഓറഞ്ച് അലർട്ട് .തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട് തുടങ്ങി എട്ട് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 35 കിലോമീറ്റർ മുതൽ 55 കിലോമീറ്റർ വരെ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും ഇടിയോട് കൂടിയ മഴയ്‌ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു.മലയോര മേഖലയിലേക്കുള്ള രാത്രി സഞ്ചാരം ഒഴിവാക്കണം.കടലാക്രമണം ശക്തമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ആമയിഴഞ്ചാൻ തോട്ടിൽ തിരച്ചിൽ പുരോഗമിക്കുന്നു

തിരുവനന്തപുരം : തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടിൽ ഇന്നലെ കാണാതായ ശുചീകരണ തൊഴിലാളിക്കായി രണ്ടാം ദിവസവും തിരച്ചിൽ പുരോഗമിക്കുന്നു .ദേശീയ ദുരന്തനിവാരണ സേനയുടെ (എൻഡിആർഎഫ്) 30 അംഗ സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.ഫയര്‍ഫോഴ്സിന്‍റെ 12...

അമ്പതിനായിരം മുൻഗണനാ റേഷൻകാർഡുകളുടെ സംസ്ഥാനതല വിതരണോദ്ഘാടനം 12ന്

തിരുവനന്തപുരം : ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ കൈവശം ഉണ്ടായിരുന്നതും വകുപ്പുതല പരിശോധനയിലൂടെ അനർഹരുടെ കയ്യിൽ നിന്നും ലഭിച്ചതുമായ 50000 മുൻഗണനാ റേഷൻകാർഡുകളുടെ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി 12 വൈകിട്ട് 4.30ന് ഗവ. വിമൻസ്...
- Advertisment -

Most Popular

- Advertisement -