Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsമഴക്കെടുതി :...

മഴക്കെടുതി : പത്തനംതിട്ട ജില്ലയില്‍ 197 വീടുകള്‍ ഭാഗികമായി തകര്‍ന്നു

പത്തനംതിട്ട : ശക്തമായ മഴയെ തുടര്‍ന്ന് പത്തനംതിട്ട ജില്ലയില്‍ നിരവധി നാശനഷ്ടം. കോഴഞ്ചേരി, അടൂര്‍ താലൂക്കുകളില്‍ രണ്ടു വീതം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആറ് താലൂക്കുകളിലായി 197 വീടുകള്‍ ഭാഗികമായും തകര്‍ന്നു. തിരുവല്ല 53, റാന്നി 37, അടൂര്‍ 32, കോഴഞ്ചേരി 31, കോന്നി 22, മല്ലപ്പള്ളി 22 എന്നിങ്ങനെയാണ് കണക്ക്.

ജില്ലയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും കെഎസ്ഇബിക്കും കനത്ത നഷ്ടം. ജില്ലയിലെ മൂന്ന് സെക്ഷനുകളിലായി 68.2 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. മരങ്ങള്‍ വീണ് 124 ഹൈടെന്‍ഷന്‍ പോസ്റ്റും 677 ലോടെന്‍ഷന്‍ പോസ്റ്റും തകര്‍ന്നു. 992 ട്രാന്‍സ്ഫോര്‍മറുകളും തകരാറിലായി. വൈദ്യുതി അപകടങ്ങളോ അപകട സാധ്യതകളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അതത് കെഎസ്ഇബി സെക്ഷന്‍ ഓഫീസിലോ, കണ്‍ട്രോള്‍ റൂം നമ്പറായ 9446009451 ലോ അറിയിക്കണം.

കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ ഇതുവരെ  2.52 കോടി രൂപയുടെ കൃഷി നാശം ഉണ്ടായി. 90.75 ഹെക്ടര്‍ സ്ഥലത്ത് വിവിധ കാര്‍ഷിക വിളകള്‍ നശിച്ചു. 1676 കര്‍ഷകര്‍ക്കാണ് നാശനഷ്ടമുണ്ടായത്. അടൂര്‍ ബ്ലോക്കിലാണ് കൂടുതല്‍ നാശം. 242 കര്‍ഷകര്‍ക്കായി 42.25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി. നെല്ല്, വാഴ, റബര്‍ എന്നിവയാണ് കൂടുതല്‍ നശിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിശ്വാസങ്ങൾ സ്വീകാര്യമാണെന്ന് പറയുമ്പോഴും അതിനെ എല്ലാം ഉൾക്കൊള്ളാൻ ഹൈന്ദവർ തയ്യാറാകാത്ത കാലമാണിന്ന് – സി.രാധാകൃഷ്ണൻ

ചങ്ങനാശ്ശേരി: എല്ലാ വിശ്വാസങ്ങളും സ്വീകാര്യമാണെന്ന് പറയുമ്പോഴും അതിനെ എല്ലാം ഉൾക്കൊള്ളാൻ ഹൈന്ദവർ തയ്യാറാകാത്ത കാലമാണിന്ന് ഇതിന് മാറ്റം വരെണ്ടത് അനിവാര്യമാണെന്ന് പ്രശസ്ത സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പറഞ്ഞു. എൻ.എസ്.എസ്. ഹിന്ദുകോളേജ് പ്രിൻസിപ്പാളും എൻ.എസ്.എസ് ജനറൽ...

ശക്തമായ നീരൊഴുക്ക് : തോട്ടപ്പള്ളി പൊഴിയുടെ വീതി കൂട്ടാന്‍ 15 യന്ത്രങ്ങൾ കൂടി

ആലപ്പുഴ : കാലവർഷം ശക്തമായതോടെ കുട്ടനാട്ടിലേക്കുള്ള കിഴക്കൻ വെള്ളത്തിൻ്റെ ഒഴുക്ക് വർധിച്ചതിന് പിന്നാലെ ജലനിരപ്പ് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തോട്ടപ്പള്ളി പൊഴിയുടെ വീതി അടിയന്തരമായി വർധിപ്പിക്കാൻ തീരുമാനം. കൃഷിമന്ത്രി പി പ്രസാദിൻ്റെ നേതൃത്വത്തിൽ ജില്ലാ...
- Advertisment -

Most Popular

- Advertisement -