Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsമഴക്കെടുതി :...

മഴക്കെടുതി : 71 വീടുകള്‍ ഭാഗികമായി തകര്‍ന്നു

പത്തനംതിട്ട : കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ വ്യാപക നാശനഷ്ടം. റാന്നി താലൂക്കില്‍ ഒരു വീട് പൂര്‍ണമായി തകര്‍ന്നു. ആറ് താലൂക്കിലായി 71 വീടുകള്‍ ഭാഗികമായും തകര്‍ന്നു. റാന്നി 17, കോന്നി 16, മല്ലപ്പള്ളി 12, തിരുവല്ലയില്‍ 10, കോഴഞ്ചേരി, അടൂര്‍ താലൂക്കുകളിലായി എട്ടു വീതവും വീടുകളാണ് തകര്‍ന്നത്. കാറ്റില്‍ മരം വീണ് മല്ലപ്പള്ളി താലൂക്കില്‍ കോട്ടാങ്ങല്‍ സ്വദേശി ബേബി ജോസഫ് (62) മരണമടഞ്ഞിരുന്നു.

തിരുവല്ല താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നുണ്ട്. കുറ്റപ്പുഴ വില്ലേജില്‍ 35-ാം നമ്പര്‍ അങ്കണവാടിയിലും കവിയൂര്‍ പടിഞ്ഞാറ്റുംശേരി സര്‍ക്കാര്‍ എല്‍പിഎസിലുമാണ് ക്യാമ്പുകള്‍. ഏഴ് കുടുംബങ്ങളിലായി ഏഴ് പുരുഷന്‍മാരും 11 സ്ത്രീകളും ഒമ്പത് കുട്ടികളും ഉള്‍പ്പെടെ 27 പേര്‍ ക്യാമ്പിലുണ്ട്.

കനത്ത മഴയിലും കാറ്റിലും ജില്ലയില്‍ 473 കര്‍ഷകര്‍ക്ക് 25.82 ഹെക്ടര്‍ സ്ഥലത്ത് 99.17 ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായി. റബര്‍,വാഴ, അടയ്ക്ക, കുരുമുളക് എന്നിവയെയാണ് കൂടുതലായി ബാധിച്ചത്. കെഎസ്ഇബിക്ക് 41.46 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബലൂചിസ്ഥാനിൽ മാധ്യമപ്രവർത്തകനെ അക്രമികൾ വീട്ടിൽക്കയറി വെടിവെച്ചു കൊന്നു

ന്യൂഡൽഹി : ബലൂചിസ്ഥാനിൽ മാധ്യമപ്രവർത്തകനെ അക്രമികൾ വീട്ടിൽക്കയറി വെടിവെച്ചു കൊന്നു . പ്രശസ്ത ബലൂച് പത്രപ്രവർത്തകൻ അബ്‌ദുൾ ലത്തീഫ് ബലൂച്ചിനെയാണ് പാക് ഭരണകൂടത്തിന്റെ പിന്തുണയുള്ള സായുധസേന കൊലപ്പെടുത്തിയത് .ശനിയാഴ്ച പുലര്‍ച്ചെ മൂന്നോടെ അവരാന്‍...

യാത്രക്കിടെ നഷ്ടമായ പണമടങ്ങിയ ബാഗ് പോലീസിൽ നിന്ന് ഏറ്റുവാങ്ങി: നന്ദി അറിയിച്ച് ഉടമസ്ഥൻ

പത്തനംതിട്ട : യാത്രക്കിടെ നഷ്ടമായ പണവും മറ്റുമടങ്ങിയ ബാഗ് പോലീസിൽ നിന്ന് ഏറ്റുവാങ്ങി പന്തളം കാരയ്ക്കാട് തട്ടക്കാട്ട് വടക്കേതിൽ സുരേഷ്. കഴിഞ്ഞദിവസം ധ്യാനം കഴിഞ്ഞു മടങ്ങി വരും വഴിയാണ്  ബാഗ് നഷ്ടമായത്. പന്തളം...
- Advertisment -

Most Popular

- Advertisement -