Sunday, December 14, 2025
No menu items!

subscribe-youtube-channel

HomeNewsരാജീവ് ചന്ദ്രശേഖർ...

രാജീവ് ചന്ദ്രശേഖർ തൃശൂർ അതിരൂപത ആസ്ഥാനത്തെത്തി

തൃശൂർ : ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ തൃശൂർ അതിരൂപത ആസ്ഥാനത്തെത്തി. മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റിനെ തുടർന്ന് ബിജെപിയുമായുള്ള ക്രൈസ്‌തവ സഭകളുടെ ബന്ധം വഷളായതിനെത്തുടർന്നാണ് രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ചയ്ക്ക് എത്തിയത്.

സിബിസിഐ അധ്യക്ഷൻ ആർച് ബിഷപ്പ് അന്ദ്രൂസ് താഴത്ത്, മാർ ടോണി നീലങ്കാവിൽ എന്നിവരുമായാണ് രാജീവ് ചന്ദ്രശേഖർ കൂടിക്കാഴ്ച നടത്തിയത്. ബിജെപി ജില്ലാ നേതാക്കളെ പുറത്ത് നിർത്തിയാണ് രാജീവ് ചന്ദ്രശേഖറും പത്മജ വേണുഗോപാലും സഭാ നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയത്.

രാജീവ് ചന്ദ്രശേഖർ എത്തിയത് പ്രധാനമന്ത്രി അറിയിച്ച കാര്യങ്ങൾ വിവരിക്കാനെന്ന് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് പറഞ്ഞു. ഛത്തീസ്ഗഢ് സർക്കാർ ജാമ്യം എതിര്‍ക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പു നൽകിയെന്നും രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റേഷൻകടകളിൽ  മണ്ണെണ്ണ വിതരണത്തിനുള്ള നടപടികൾ പൂർത്തിയാകുന്നു

തിരുവനന്തപുരം: റേഷൻകടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിനുള്ള നടപടികൾ പൂർത്തിയാകുന്നു.  5676 കിലോ ലിറ്റർ മണ്ണെണ്ണയാണ് സംസ്ഥാനത്തിന് അനുവദിച്ചത്. സംസ്ഥാനത്തിനുള്ള മണ്ണെണ്ണ കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേന്ദ്രസർക്കാർ കുറവ് ചെയ്തുവരികയായിരുന്നു. മണ്ണെണ്ണ വിഹിതത്തിലെ കുറവ് മൂലം...

ഇന്ത്യക്കെതിരെ പ്രകോപന പ്രസ്താവനകളുമായി പാക് സൈനിക മേധാവി

ന്യൂഡൽഹി : ഇന്ത്യക്കെതിരെ പ്രകോപന പ്രസ്താവനകളുമായി പാക് സൈനിക മേധാവി അസിം മുനീർ. അമേരിക്കയിൽ പാക് വ്യവസായികളുടെ പരിപാടിയിലാണ് പ്രകോപന പ്രസ്താവന നടത്തിയത്. ഇന്ത്യ വിശ്വഗുരു എന്ന് സ്വയം പറയുന്നു, സത്യത്തിൽ അതല്ലെന്ന്...
- Advertisment -

Most Popular

- Advertisement -